ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അലുമ്നി ഓണാഘോഷവും കുടുംബ സംഗമവും
text_fieldsഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അലുമ്നി സംഘടിപ്പിച്ച ഓണാഘോഷ-കുടുംബ സംഗമ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ആലുമ്നി ഖത്തര്‍ ഓണാഘോഷ പരിപാടികൾ റോയൽ ഓർക്കിഡ് റസ്റ്റാറന്റിൽ വ്യത്യസ്ത കാലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു.
ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് അലുമ്നി പ്രസിഡന്റ് അഡ്വ. ജാഫർഖാന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായ ഐ.സി.ബി.ഫ് പ്രസിഡന്റ് ഷഹാ നവാസ്ബാവ, അലുമ്നി അഡ്വൈസറി മെംബറും മുൻ ഐ.സി.സി, ഐ.സി.ബി.ഫ് പ്രസിഡന്റുമായ ബാബുരാജ്, അലുമ്നി മുൻ പ്രസിഡന്റ് മുഹമ്മദ് കബീർ, സിമി രാംകുമാർ എന്നിവർ സംസാരിച്ചു.
അലുമ്നി എക്സിക്യൂട്ടിവ് മെംബർമാരായ അബൂബക്കർ, ഹനീഫ പുളിക്കൽ, നവാസ്, നാജിറ അബൂബക്കർ, റഫീഖ്, ഷജിൽ മൂസ, അഡ്വ. സബീന അക്ബർ, പ്രോഗ്രാം കോഓഡിനേറ്റർ അഷ്റഫ് ഉസ്മാൻ, അലുമ്നി മെംബർമാരായ ജയനാരായൺ, യൂനുസ് ഹംസ പലയൂർ, പ്രദുഷ്, അനിൽ മുഹമ്മദ്, റാസിക് ചാവക്കാട് എന്നിവർ പങ്കെടുത്തു. കുടുംബസംഗമത്തിൽ അലുമ്നി മെംബർ ഷിജോയ് നേതൃത്വത്തിൽ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയിൽ അലുമ്നി ജനറൽ സെക്രട്ടറി ബുഷ്മോൻ സ്വാഗതവും ട്രഷറർ നജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

