ഗൾഫാർ അൽ മിസ്നദ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ് സീസൺ -2 സമാപിച്ചു
text_fieldsഗൾഫാർ അൽ മിസ്നദ് സംഘടിപ്പിച്ച ബാഡ്മിന്റൻ ചാമ്പ്യൻഷിപ് സീസൺ -2 വിജയികൾ
ദോഹ: ഗൾഫാർ അൽ മിസ്നദ് സംഘടിപ്പിച്ച രണ്ടാമത് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ശ്രദ്ധേയമായി. നാല് വ്യത്യസ്ത വിഭാഗങ്ങളിലായി സ്ഥാപനത്തിലെ 50ൽ അധികം ജീവനക്കാർ പങ്കെടുത്തു.
ജീവനക്കാർക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നിലവിലുള്ള പുരുഷ ഡബിൾസ്, വെറ്ററൻസ് ഡബിൾസ് മത്സരങ്ങൾക്കൊപ്പം വനിതാ സിംഗിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലും മത്സരം നടന്നു.
സോണിയ ഗുരുപ്രസാദ് നാരായണൻ വനിത സിംഗിൾസ് കിരീടം നേടിയപ്പോൾ, അപർണ പി. കൃഷ്ണ - മിഥുൻ ചന്ദു എന്നിവർ മിക്സഡ് ഡബിൾസ് വിഭാഗത്തിൽ വിജയികളായി. പുരുഷ ഡബിൾസ് ട്രോഫി കൃഷ്ണകുമാർ -അഭിലാഷ്, വെറ്ററൻസ് ഡബിൾസ് കിരീടം ജസ്റ്റിൻ ഗോമസ് -തോമസ് എന്നിവർ കരസ്ഥമാക്കി.
ഗൾഫാർ അൽ മിസ്നദ് എക്സിക്യൂട്ടിവ് ഡയറക്ടർ സതീഷ് ജി. പിള്ള സമ്മാന വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ ക്യു.എച്ച്.എസ്.ഇ നവനീത ഷെട്ടി, ഡെപ്യൂട്ടി ജനറൽ മാനേജർ -പ്ലാന്റ് ആൻഡ് എക്യുപ്മെന്റ് അൻവർ സാദത്ത്, ഡിവിഷനൽ മാനേജർ -എച്ച്.ആർ അപർണ പി. കൃഷ്ണ, മാനേജർ -സെൻട്രൽ പ്ലാനിങ് ഗിരീഷ് മുരളീധരൻ, ഡിവിഷനൽ മാനേജർ അരുമുഖം വൈദ്യ പിള്ള, മാനേജർ -ട്രാൻസ്പോർട്ട് ശ്രീകുമാർ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

