യൂത്ത് ഗെയിംസ്: മെഡൽ വാരി ഖത്തർ
text_fieldsയൂത്ത് ഗെയിംസിൽ മെഡൽ നേടിയ ഖത്തർ ടീം അംഗങ്ങൾ
ദോഹ: അബൂദബിയിൽ നടക്കുന്ന ഗൾഫ് യൂത്ത് ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടി ഖത്തറിന്റെ താരങ്ങൾ. മേയ് രണ്ടുവരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ നീന്തൽ, അത്ലറ്റിക്സ് ഉൾപ്പെടെ വിവിധ ഇനങ്ങളിലാണ് ഖത്തറിന്റെ താരങ്ങൾ മെഡലണിഞ്ഞത്. എട്ട് സ്വർണം, മൂന്ന് വെള്ളി, ആറ് വെങ്കലം എന്നിവയാണ് കഴിഞ്ഞ ദിവസം മാത്രം സ്വന്തമാക്കിയത്. നീന്തലിൽ നാല് സ്വർണം, മൂന്ന് വെള്ളി അഞ്ച് വെങ്കലം എന്നിവ നേടി. ഇതോടെ ആകെ മെഡൽ നേട്ടം 26 സ്വർണം ഉൾപ്പെടെ 66 ആയി. 16 വെള്ളി, 24 വെങ്കലം ഉൾപ്പെടെയാണിത്. ഒമ്പത് സ്വർണം ഉൾപ്പെടെ 23 മെഡലുകളാണ് നീന്തൽ കുളത്തിൽ നിന്നും വാരിയെടുത്തത്. അത്ലറ്റിക്സിൽ ഒമ്പത് മെഡലും നേടി.

