യൂത്ത് ഗെയിംസ്: ഖത്തറിന് മൂന്ന് സ്വർണം
text_fieldsയൂത്ത് ഗെയിംസ് ലോങ്ജംപിൽ സ്വർണവും വെള്ളിയും നേടിയ ഖത്തർ താരങ്ങൾ
ദോഹ: യു.എ.ഇയിൽ നടക്കുന്ന ഗൾഫ് യൂത്ത് ഗെയിംസിൽ മൂന്ന് സ്വർണവും നാല് വെള്ളിയും നേടി ഖത്തർ. അത്ലറ്റിക്സിലാണ് ഖത്തർ സംഘം മൂന്ന് സ്വർണവും രണ്ട് വെള്ളിയും നേടിയത്. ചെസിൽ രണ്ട് വെള്ളിയും പിറന്നു. ലോങ് ജംപിൽ 6.97 മീറ്റർ ചാടിയ ഹംസ ഹാഷിം, പോൾ വാൾട്ടിൽ അബ്ദുല്ല അൽ അബ്ദുല്ല, ഡിസ്കസ് ത്രോയിൽ ഹമദ് ദാവി അൽ സുൽത്താൻ എന്നിവർ ഖത്തറിനായി സ്വർണം നേടി. റകാൻ അൽ റാഷിദി (ലോങ് ജംപ്), യൂനിസ് അൽ ബലുഷി (പോൾവാൾട്ട്) എന്നിവരാണ് അത്ലറ്റിക്സിലെ വെള്ളി നേട്ടക്കാർ. ചെസ് അണ്ടർ 18 പെൺ, അണ്ടർ 14 ആൺ എന്നി വിഭാഗത്തിലും വെള്ളി നേടി. നാലു ദിവസം പിന്നിട്ട മത്സരങ്ങളിൽ ഖത്തറിന്റെ ആകെ മെഡൽനേട്ടം 14 ആയി. ആറ് സ്വർണവും നാല് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെയാണിത്.

