ഗൾഫ് യൂത്ത് ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്: ഖത്തർ എ ഗ്രൂപ്പിൽ
text_fieldsദോഹ: ജൂലൈ 29 മുതൽ ആഗസ്റ്റ് മൂന്നുവരെ കുവൈത്തിൽ നടക്കുന്ന ഗൾഫ് യൂത്ത് ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ ആതിഥേയരായ കുവൈത്തിനും യു.എ.ഇക്കും ഒപ്പം എ ഗ്രൂപ്പിൽ. സൗദി, ബഹ്റൈൻ, ഒമാൻ ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ജൂലൈ 29ന് യു.എ.ഇക്ക് എതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. 31ന് രണ്ടാം മത്സരത്തിൽ കുവൈത്തുമായി ഏറ്റുമുട്ടും. ആദ്യ രണ്ട് സ്ഥാനക്കാർ സെപ്റ്റംബർ രണ്ടുമുതൽ ഒമ്പത് വരെ ജോർഡനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടും. മികച്ച നേട്ടം കൈവരിക്കാൻ ഖത്തർ ടീം തീവ്ര പരിശീലനത്തിലാണെന്ന് ഖത്തർ ബാസ്ക്കറ്റ്ബാൾ ഫെഡറേഷൻ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

