ഗൾഫ് റെയിൽവേ പദ്ധതി; 'പ്രാദേശിക പദ്ധതികളുമായി യോജിപ്പിച്ചാണ് നടപ്പാക്കുക'
text_fieldsദോഹ: ആറ് ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ച് ഏകദേശം 2,117 കിലോമീറ്റർ ദൂരത്തിലാണ് ഗൾഫ് റെയിൽവേ പദ്ധതി നിർമിക്കുകയെന്ന് അബുദാബിയിൽ നടന്ന രണ്ടാമത് ഗ്ലോബൽ റെയിൽ -25 എക്‌സിബിഷൻ ആൻഡ് കോൺഗ്രസിനിടെ ഗൾഫ് റെയിൽവേ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് ബിൻ ഫഹദ് അൽ ശബ്രാമി പറഞ്ഞു. ഓരോ രാജ്യത്തിലെയും പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. ജി.സി.സി രാജ്യങ്ങളിലെ തുറമുഖങ്ങളുമായും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമായും പദ്ധതി ബന്ധിപ്പിക്കും. ഇതിലൂടെ ചരക്കുനീക്കവും അംഗരാജ്യങ്ങൾക്കിടയിൽ യാത്രക്കാരുടെ സഞ്ചാരം വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുമെന്നും, അതേസമയം ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 80 -120നും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മേഖലയിലെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

