ഗൾഫ് പ്രതിസന്ധി പരിഹരിക്കൽ മിഡിലീസ്റ്റ് സഖ്യത്തിെൻറ യഥാർഥ പരീക്ഷണം ^മന്ത്രി
text_fieldsജി.സി.സിയിലെയും േജാർഡൻ, ഇൗജിപ്ത് വിദേശകാര്യമന്ത്രിമാരുടെയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെയും യോഗത്തിലാണ് വിഷയം ഉയർന്നത്
ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കലാണ് മിഡിലീസ്റ്റ് സഖ്യം നേരിടുന്ന യഥാർഥ പരീക്ഷണമെന്ന് ഉപപ്രധാനമന്ത്രിയും വിേദശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. ജി.സി.സി അംഗരാജ്യങ്ങൾ, ഇൗജിപ്ത്, ജോർഡൻ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവർ പെങ്കടുത്ത മിഡിലീസ്റ്റ് തന്ത്രപ്രധാന സഖ്യത്തിെൻറ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഡിലീസ്റ്റ് മേഖല നേരിടുന്ന സുപ്രധാന വെല്ലുവിളികളും സുരക്ഷ ഭീഷണികളും ന്യൂയോർക്കിൽ നടന്ന യോഗത്തിൽ ചർച്ചയായി. മിഡിലീസ്റ്റിൽ സുരക്ഷ നിലനിർത്തേണ്ടതിന് സംയുക്തവും ഏകീകൃതവുമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.
രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതും ജനങ്ങളുടെ ആഗ്രഹങ്ങൾ മാനിക്കുന്നതും അടക്കം പൊതുവായ മൂല്യങ്ങൾ സംരക്ഷിക്കുന്ന സഖ്യങ്ങളാണ് വിജയം കണ്ടിട്ടുള്ളത്. എല്ലാവരോടും ശരിയായ രീതിയിൽ ഇടപെടുകയും സഖ്യത്തിലെ പങ്കാളികൾക്കെല്ലാം പ്രയോജനം ലഭിക്കുന്ന സമീപനം ഉണ്ടാകുകയും വേണം. പതിറ്റാണ്ടുകളായി മിഡിലീസ്റ്റിൽ സുരക്ഷ നിലനിർത്തുന്നതില സുപ്രധാന പങ്കുവഹിച്ച സഖ്യത്തെ ഗൾഫ് പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൗ സാഹചര്യത്തിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കലാണ് സഖ്യത്തെ സംബന്ധിച്ച യഥാർഥ പരീക്ഷണം. അമേരിക്കയും ഖത്തറുമായുള്ള അടുത്ത ബന്ധത്തെ വിദേശകാര്യ മന്ത്രി പ്രകീർത്തിക്കുകയും ചെയ്തു. ജി.സി.സി രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന ആഗ്രഹമാണ് അമേരിക്ക പ്രകടിപ്പിച്ചിട്ടുള്ളത്.ഖത്തറിനെതിരെ സ്വീകരിച്ച നിയമവിരുദ്ധ നടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
