Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ദേശീയ മേൽവിലാസ...

ഖത്തർ ദേശീയ മേൽവിലാസ നിയമ രജിസ്​ട്രേഷൻ: വിദേശത്ത് കുടുങ്ങിയവർക്ക്​ ആശങ്ക വേണ്ട

text_fields
bookmark_border
ഖത്തർ ദേശീയ മേൽവിലാസ നിയമ രജിസ്​ട്രേഷൻ: വിദേശത്ത് കുടുങ്ങിയവർക്ക്​ ആശങ്ക വേണ്ട
cancel

ദോഹ: ദേശീയ മേൽവിലാസ രജിസ്​േട്രഷനുള്ള അവസാന തിയ്യതി ജൂലൈ 26 ആണെന്നിരിക്കെ, നിലവിലെ പ്രതിസന്ധി  മൂലം വിദേശത്ത് കുടുങ്ങിയവരുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഇവരുടെ കാര്യത്തിൽ അനുഭാവപൂർണമായ  നിലപാടാണ്​ സ്വീകരിക്കുകയെന്നും ഇക്കാര്യത്തിൽ കർക്കശനിലപാട്​ സ്വീകരിക്കുകയില്ലെന്നും ആഭ്യന്തര മന്ത്രാലയം. 
കോവിഡ്–19 മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധി മൂലം വിദേശത്ത് പഠനത്തിനും ചികിത്സക്കും പുറത്തുപോയ  സ്വദേശികളും രാജ്യത്തെ താമസക്കാരും ഖത്തറിലെത്താനാകാതെ കുടുങ്ങിക്കിടക്കുകയാണ്. 

ദേശീയ മേൽവിലാസം രെജിസ്​റ്റർ ചെയ്യാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം ബോധിപ്പിക്കുന്നവരുടെ കാര്യത്തിൽ കാർക്കശ്യം ഉണ്ടാകുകയില്ല. ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്നും പൊതുസുരക്ഷാ വകുപ്പിലെ ദേശീയ മേൽവിലാസ വിഭാഗം  മേധാവി ലെഫ്. കേണൽ ഡോ. അബ്ദുല്ല സായിദ് അൽ സഹ്​ലി പറഞ്ഞു. മേൽവിലാസം രെജിസ്​റ്റർ ചെയ്യുന്നതിനുള്ള  അവസാന തിയ്യതി അടുത്തു കൊണ്ടിരിക്കെയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 

ഇതുവരെയായി 15 ലക്ഷത്തിലധികം പേർ ദേശീയ മേൽവിലാസ നിയമപ്രകാരം പേര്​ വിവരങ്ങൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്​. കോവിഡ്–19 പ്രതിസന്ധി മൂലം ആഗോള തലത്തിൽ വിമാനത്താവളങ്ങൾ അടച്ചിട്ടതും വിമാന സർവfസുകൾ റദ്ദാക്കിയതും കാരണത്താൽ നിരവധി സ്വദേശികളും വിദേശികളും ഖത്തറിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ്.

ഈ വർഷം ജനുവരി 27നാണ് ദേശീയ മേൽവിലാസ നിയമം പ്രാബല്യത്തിൽ വന്നത്. 2020 ജൂലൈ 26 വരെ രെജിസ്​േട്രഷൻ  പ്രക്രിയ തുടരും. ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്​. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ  10000 റിയാൽ പിഴ ചുമത്തും. ആറ് മാസത്തിനുള്ളിൽ രെജിസ്​റ്റർ ചെയ്തില്ലെങ്കിലും 10,000 റിയാൽ പിഴ അടക്കേണ്ടി വരും. കോടയിലെത്തും മുമ്പ് 5000 റിയാൽ ബന്ധപ്പെട്ട അതോറിറ്റിയിൽ അടച്ചാൽ കേസ്​ ഒത്തുതീർപ്പിലെത്താം.

നേരത്തെ രജിസ്​റ്റർ ചെയ്ത മേൽവിലാസത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മെട്രാഷ് 2, മന്ത്രാലയത്തി​െൻറ വെബ്സൈറ്റ്  മുഖാന്തിരം ഉടൻ തന്നെ വിവരങ്ങൾ പുതുക്കി നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യറി കൗൺസിൽ, പ്ലാനിങ് ആൻഡ് സ്​റ്റാറ്റിസ്​റ്റിക്സ്​ അതോറിറ്റി തുടങ്ങിയ മന്ത്രാലയങ്ങളും സ്​ഥാപനങ്ങളുമുൾപ്പെടെയുള്ളവക്ക് ദേശീയ മേൽവിലാസ രജിസ്​േട്രഷൻ വലിയ സഹായമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - gulf news qatar
Next Story