Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ് മാധ്യമം 'ഷി ക്യൂ'...

ഗൾഫ് മാധ്യമം 'ഷി ക്യൂ' അവാർഡ് ലോഗോ പ്രകാശനം

text_fields
bookmark_border
ഗൾഫ് മാധ്യമം ഷി ക്യൂ അവാർഡ് ലോഗോ പ്രകാശനം
cancel
camera_alt

ഗൾഫ്​ മാധ്യമം -ഷി ക്യൂ എക്സലൻസ്​’​ അവാർഡിന്‍റെ ലോഗോ​ പ്രകാശനം ഗ്രാൻഡ്​ ​ഹൈപ്പർമാർക്കറ്റ്​ ഖത്തർ റീജനൽ ഡയറക്ടർ മുഹമ്മദ്​ അഷ്​റഫ്​ ചിറക്കൽ, ഗൾഫ്​ മാധ്യമം എക്സിക്യൂട്ടിവ്​​ കമ്മിറ്റി ചെയർമാൻ റഹിം ഓമശ്ശേരി, ഐ.സി.സി മാനേജിങ്​ കമ്മിറ്റി അംഗം ശ്വേത ഖോഷ്ടി എന്നിവർ ചേർന്ന്​ നിർവഹിക്കുന്നു

Listen to this Article

ദോഹ: ഖത്തറിന്‍റെ വനിതാ ശാക്തീകരണ ചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തുന്ന 'ഗൾഫ് മാധ്യമം -ഷി ക്യൂ എക്സലൻസ്' അവാർഡിന്‍റെ ലോഗോ പുറത്തിറക്കി. ദോഹ ക്രൗൺപ്ലാസയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു വനിതാ മികവിന്‍റെ അംഗീകാരമായി മാറപ്പെടുന്ന പുരസ്കാരത്തിന്‍റെ ലോഗോ പ്രകാശനം നിർവഹിച്ചത്.

'ഷീ ക്യൂ എക്സലൻസ്' അവാർഡിന്‍റെ മുഖ്യ സ്പോൺസറായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഖത്തർ റീജ്യണൽ ഡയറക്ടർ മുഹമ്മദ് അഷ്റഫ് ചിറക്കൽ, ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹിം ഓമശ്ശേരി, ഇന്ത്യൻ കൾച്ചറൽ സെൻറർ മാനേജിങ് കമ്മിറ്റി അംഗം ശ്വേത ഖോഷ്ടി എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

അവതാരക മഞ്ജു മനോജ്, വിമൻ ഇന്ത്യ ആക്ടിങ് പ്രസിഡന്‍റ് ത്വയ്യിബ അർഷാദ്, ആർ.ജെ മാരായ നിസ, ആഷിയ, മലബാർ അടുക്കള പ്രതിനിധി ഷഹാന ഇല്യാസ്, മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ എ.ആർ, വൈസ് ചെയർമാൻ നാസർ ആലുവ, അഡ്വ. വി മുഹമ്മദ് ഇഖ്ബാൽ, ഗൾഫ് മാധ്യമം മാർക്കറ്റിങ് -അഡ്മിൻ മാനേജർ ആർ.വി റഫീഖ് എന്നിവർ പങ്കെടുത്തു.

വനിതാ ശാക്തീകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വർക്കുള്ള ആദരവായാണ് ഗൾഫ് മാധ്യമം പ്രഥമ 'ഷി ക്യൂ' അവാർഡ് നൽകുന്നത്. എട്ടു മേഖലകളിൽ നിന്നുള്ളവരെ നാമനിർദേശം വഴിയും തുടർന്ന് പൊതുജനങ്ങൾക്കിടയിലെ വോട്ടിങ്ങിലൂടെയും തെരഞ്ഞെടുത്തുകൊണ്ടായിരിക്കും അവാർഡ് നൽകി ആദരിക്കുന്നത്.

സാമൂഹ്യ സേവനം, ബെസ്റ്റ് ടീച്ചർ, കല-സാഹിത്യം, കായികം, കൃഷി, ആരോഗ്യം, സംരംഭം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ കാറ്റഗറികളിലായാണ് പുരസ്കാരം സമ്മാനിക്കുന്നത്. ജൂൺ 11ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. വിവിധ മേഖലകളിൽ സംഭവന അർപ്പിച്ച ഖത്തർ വനിതകളെ കൂടി പരിഗണിച്ച് ഇന്തോ-ഖത്തർ എക്സലൻസ് അവാർഡായാണ് നൽകുന്നത്.

സ്ത്രീ ശാക്തീകരണം സമൂഹത്തിന്‍റെ അടിത്തറയാണെന്നും, ആരോഗ്യ, വിദ്യഭ്യാസം, സാമൂഹിക സേവനം, ബിസിനസ് ഉൾപ്പെടെ സമൂഹത്തിന്‍റെ വളർച്ചക്കായി സംഭവന ചെയ്യുന്ന സ്ത്രീകളെ കണ്ടെത്തി ആദരിക്കുന്ന 'ഗൾഫ് മാധ്യമ'ത്തിന്‍റെ ശ്രമം അഭിനന്ദനാർഹമാണെന്ന് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ഈ മഹത്തായ ദൗത്യത്തിൽ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamLogo Release'Shi Q' Award
News Summary - Gulf Media 'Shi Q' Award Logo Release
Next Story