'ഗൾഫ് മാധ്യമം ഖത്തർ റൺ 2021'; രജിസ്ട്രേഷന് വൻതിരക്ക്
text_fieldsഗൾഫ് മാധ്യമം ‘ഖത്തർ റൺ 2021’െൻറ മെയിൻ സ്പോൺസർ കരാർ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ് റഫ് ചിറക്കൽ ‘ഗൾഫ് മാധ്യമം-മീഡിയവൺ’ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിക്ക് കൈമാറുന്നു
ദോഹ: ഖത്തറിെൻറ ദേശീയ കായികദിനത്തോടനുബന്ധിച്ച് 'ഗൾഫ് മാധ്യമം' ഒരുക്കുന്ന രണ്ടാമത് 'ഖത്തർ റൺ' പരിപാടിയുടെ മെയിൻ സ്പോൺസർ എഗ്രിമെൻറ് കൈമാറി. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റാണ് ഖത്തർ റണിെൻറ പ്രധാന പ്രായോജകർ. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഗൾഫ് മാധ്യമം മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിക്ക് സ്പോൺസർ കരാർ കൈമാറി. മാർക്കറ്റിങ് മാനേജർ വിബിൻ കുമാർ, 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് ആൻഡ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക് എന്നിവർ പങ്കെടുത്തു.
ഇതിനകം നിരവധിപേരാണ് ഖത്തർ റണിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദോഹയിലെ 'ഗൾഫ് മാധ്യമം' ഓഫിസിൽ നേരിെട്ടത്തി പേര് രജിസ്റ്റർ ചെയ്യാം. ഗൾഫ് സിനിമ സിഗ്നലിൽ ഉള്ള 'മിസ്ർ ഇൻഷുറൻസ്' കെട്ടിടത്തിലാണ് ഓഫിസ്. വിവരങ്ങൾക്ക് 55373946, 66742974 എന്നീ നമ്പറുകളിൽ വിളിക്കാം. 'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി ഫെബ്രുവരി അഞ്ചിന് േദാഹ ആസ്പെയർ പാർക്കിലാണ് 'ഖത്തർ റൺ'. രാവിലെ 6.30ന് തുടങ്ങും. പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, മൂന്നു കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം.
പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ വിഭാഗത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മത്സരം. 110 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ മൂന്നു കിലോമീറ്ററിലാണ് മത്സരം. 55 റിയാലാണ് ഫീസ്. ഏഴു വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഏഴുമുതൽ പത്ത് വയസ്സുവരെയുള്ളവർക്ക് ൈപ്രമറി വിഭാഗത്തിലും 11 വയസ്സുമുതൽ 15വരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലുമാണ് മത്സരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

