ഗൾഫ്മാധ്യമം 'ഖത്തർ റൺ 2021' വെള്ളിയാഴ്ച; ഒരു ദേശം ആരോഗ്യത്തിലേക്ക് കുതിക്കും
text_fieldsഖത്തർ റൺ 2021ൻെറ ജഴ്സി പ്രകാശനം ചെയ്യുന്നു
ദോഹ: ഫെബ്രുവരി അഞ്ചിന് ഒരു ദേശം ആരോഗ്യത്തിലേക്ക് കുതിക്കുകയാണ്. ദേശീയകായികദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഖത്തർ റൺ 2021' വരുന്ന വെള്ളിയാഴ്ച രാവിലെ 6.30ന് ദോഹ ആസ്പെയർ പാർക്കിൽ. പൂർണമായും കോവിഡ് േപ്രാട്ടോകോൾ പാലിച്ചാണ് പരിപാടി. ആരോഗ്യ മന്ത്രാലയത്തിൻെറ നിർദേശപ്രകാരം മാരത്തൺ പോലുള്ള പുറത്തുള്ള പരിപാടികൾ നടത്താൻ തടസമില്ല. ദേശീയ കായികദിന കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് 'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി 'ഖത്തർ റൺ' ആസൂത്രണം ചെയ്തിരിക്കുന്നത്. ഗ്രാൻറ്മാൾ ഹൈപ്പർമാർക്കറ്റാണ് മുഖ്യപ്രായോജകർ. പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മൽസരം.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മൽസരം. 110 റിയാൽ ആണ് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ മൂന്നുകിലോമീറ്ററിലാണ് മൽസരം. 55 റിയാലാണ് ഫീസ്. ഏഴ് വയസുമുതൽ 15 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മൽസരം. ഏഴ് മുതൽ പത്ത് വയസുവരെയുള്ളവർക്ക് ൈപ്രമറി വിഭാഗത്തിലും 11 വയസുമുതൽ 15 വയസുവരെയുള്ളവർ സെകൻഡറി വിഭാഗത്തിലുമാണ് മൽസരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. വിവരങ്ങൾക്ക് 55373946, 66742974 എന്നീ നമ്പറുകളിൽ വിളിക്കാം. കഴിഞ്ഞ വർഷം നടത്തിയ 'ഖത്തർ റൺ' ആദ്യഎഡിഷൻ വൻവിജയമായിരുന്നു. വിവിധ രാജ്യക്കാരായ നിരവധി പേരാണ് അന്ന് ഓട്ടത്തിൽ പങ്കെടുത്തത്.
'ഖത്തർ റൺ' ജഴ്സി പ്രകാശനം ചെയ്തു
ഖത്തർ ദേശീയകായികദിനത്തോടനുബന്ധിച്ച് 'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി ഗൾഫ്മാധ്യമം ഒരുക്കുന്ന രണ്ടാമത് 'ഖത്തർ റൺ 2021'ൻെറ ജഴ്സി ഉക്രൈൻ സ്വദേശിയും കായികതാരവുമായ ടിഷ്യാന പിഡോറിന പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷത്തെ ഖത്തർ റണിലെ അഞ്ച് കിലോമീറ്റർ വനിതാവിഭഗത്തിലെ ഒന്നാംസ്ഥാനക്കാരിയാണ് ടിഷ്യാന. ഗൾഫ്മാധ്യമം മീഡിയാവൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി ജഴ്സി കൈമാറി. യു ഗോ പേവേ സെയിൽസ് ആൻറ് മാർക്കറ്റിങ് മാനേജർ വിസാം റഈസ്, ഓപറേഷൻസ് മാനേജർ പ്രതീഷ് വിജയൻ, ന്യൂഇയർ സെൻറർ ഓപറേഷൻസ് മാനേജർ റിസ, ഗൾഫ് മാധ്യമം മീഡിയാവൺ എക്സിക്യുട്ടീവ് കമ്മിറ്റി വൈസ്ചെയർമാൻ നാസർ ആലുവ, അംഗം അസ്ഹർ അലി, മാർക്കറ്റിങ് ആൻറ് അഡ്മിൻമാനേജർ ആർ.വി. റഫീക്ക്, അക്കൗണ്ട് വിഭാഗം ഹെഡ് പി. അമീർ അലി, സർക്കുലേഷൻ വിഭാഗം ഹെഡ് ഷംസുദ്ദീൻ മാമ്പള്ളി, ബ്യൂറോ ചീഫ് ഒ. മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ടിഷ്യാന പിഡോറിന
'ഇത് ആരോഗ്യത്തിലേക്കുള്ള ക്ഷണം'
ഗൾഫ്മാധ്യമത്തിൻെറ 'ഖത്തർ റൺ' ശരിക്കും ആരോഗ്യത്തിലേക്കുള്ള ക്ഷണമാണെന്ന് കഴിഞ്ഞ കൊല്ലത്തെ അഞ്ചുകിലോമീറ്റർ വിഭാഗത്തിലെ വിജയിയായ ടിഷ്യാന പിഡോറിന പറഞ്ഞു. എല്ലാവരും പരിപാടിയിൽ പങ്കെടുക്കണം. കഴിഞ്ഞതവണത്തെ പരിപാടി ഏറെ മികച്ചതായിരുന്നു. വിവിധ രാജ്യങ്ങളിലെ താരങ്ങളാണ് അന്ന് പങ്കെടുത്തത്. മികച്ച അനുഭവമായിരുന്നു അത്. സംഘാടനമികവും പങ്കാളിത്തം കൊണ്ടും മികച്ചുനിന്നു. ഇത്തവണയും പ ങ്കെടുക്കാൻ കാത്തിരിക്കുകയാണ്. ആരോഗ്യമുള്ള ശരീരമാണ് ജീവിതവിജയത്തിൻെറ പ്രധാനഘടകം. മൽസരത്തിൽ ജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് പ്രധാനം. ഇത്തരത്തിലുള്ള കായികക്ഷമത വളർത്താനുള്ള പരിപാടികൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണെന്നും ടിഷ്യാന പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

