ദോഹ: ഗൾഫ് മാളിെൻറയും എസ്ദാൻ മാളിെൻറയും മുൻഭാഗത്തു കൂടെ ശമാൽ റോഡിന് സമാന്തരമായുള്ള സർവീസ് റോഡ് അടച്ചതായി പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം നടപ്പിൽ വരുത്തിയത്.
എസ്ദാൻ മാളിലേക്കുള്ള യാത്രക്കാർ മാളിന് പിൻ ഭാഗത്തേക്കുള്ള റോഡിലേക്ക് ചേരുന്ന അൽ ഉയൂൻ സ്ട്രീറ്റ് ഉപയോഗിക്കണം.
ഉമ്മു ലഖ്ബ ഇൻറർചെയ്ഞ്ചി(ലാൻഡ്മാർക്ക് ഇൻറർചെയ്ഞ്ച്) ലെ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് സർവീസ് റോഡ് അടച്ചിടുന്നത്.
യാത്രക്കാർക്കാവശ്യമായ അടയാളങ്ങളും നിർദേശങ്ങളും അശ്ഗാൽ പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. പര മാവധി വേഗത കുറക്കണമെന്നും സുരക്ഷക്ക് മുൻഗണന നൽകണമെന്നും അശ്ഗാൽ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 8:45 AM GMT Updated On
date_range 2019-01-21T10:30:01+05:30ഗൾഫ്, എസ്ദാൻ മാളുകൾക്ക് മുന്നിലെ സർവീസ് റോഡ് അടച്ചു
text_fieldsNext Story