യ ഇന്ത്യൻ വനിതകൾക്ക് ആദരവായി 'ഗൾഫ് മാധ്യമം' ഒരുക്കുന്ന 'ഷി ക്യൂ എക്സലൻസ് അവാർഡിലേക്ക് ബുധനാഴ്ചവരെ നാമനിർദേശം സമർപ്പിക്കാം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന നാമനിർദേശ നടപടികൾ സജീവമായി തുടരുകയാണ്. മേയ് 25 ബുധനാഴ്ച വൈകീട്ട് ആറ് വരെ ഓൺലൈൻ വഴിയും വാട്സ് ആപ്-ഇ-മെയിൽ വഴിയും നാമനിർദേശം സമർപ്പിക്കാവുന്നതാണ്.
വ്യത്യസ്തങ്ങളായ എട്ടു മേഖലകളിൽ ഖത്തറിൽ മികവു തെളിയിച്ച ഇന്ത്യൻ വനിതകൾക്കാണ് 'ഷി ക്യൂ എക്സലൻസ് അവാർഡ് 2022' പുരസ്കാരം സമ്മാനിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായി നാമനിർദേശത്തിലൂടെയും, പിന്നെ ഓൺലൈൻ വഴി പൊതു ജനങ്ങൾക്കിടയിലെ വോട്ടെടുപ്പിലൂടെയും വിജയികളെ തിരഞ്ഞെടുക്കും. ഖത്തറിൽ റെസിഡന്റ് ആയ ഇന്ത്യൻ വനിതകളെയാണ് പുരസ്കാരത്തിനായി നിർദേശിക്കേണ്ടത്.
www.madhyamam.com/sheQ എന്ന ഓൺലൈൻ ലിങ്ക് വഴി വിശദാംശങ്ങളും, വ്യക്തിഗത വിവരങ്ങളും നേട്ടങ്ങൾ വിവരിക്കുന്ന രേഖകളും കുറിപ്പുകളും സഹിതം അപേക്ഷിക്കാം. +974 5066 3746 വാട്സ് ആപ് നമ്പറിലും, sheqatar2022@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും അപേക്ഷ സമർപ്പിക്കാം.
നാമനിർദേശത്തിനുള്ള തീയതി അവസാനിച്ചു കഴിഞ്ഞാൽ, വിദഗ്ധർ അടങ്ങിയ ജഡ്ജിങ് പാനൽ പരിശോധിച്ചായിരിക്കും ഓരോ വിഭാഗത്തിലെയും മൂന്നുപേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇവരായിരിക്കും പൊതു വോട്ടിങ്ങിലേക്ക് പരിഗണിക്കപ്പെടുന്നത്. ഓരോ വിഭാഗത്തിലും ഫൈനൽ ലിസ്റ്റിൽ ഇടം പിടിക്കുന്ന മൂന്നു പേർ 'ഷി ക്യു അവാർഡ്' പുരസ്കാരത്തിന് മത്സര രംഗത്തുണ്ടാകും. ഓൺലൈൻ വഴിയുള്ള പബ്ലിക് വോട്ടിങ്ങിന്റെയും വിദഗ്ധർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാവും അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്.
ജൂൺ 11ന് നടക്കുന്ന വിശാലമായ അവാർഡ് നൈറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ജേതാക്കൾക്ക് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കും.
ഷി ക്യൂ അവാർഡുകൾ: 1 സാമൂഹിക സേവനം 2 കൃഷി 3 അധ്യാപനം 4 ആരോഗ്യ സേവനം 5 കല-സാഹിത്യം 6 സംരംഭക 7 സ്പോർട്സ് 8 മീഡിയ