Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ് മാധ്യമം-ഷി ക്യൂ...

ഗൾഫ് മാധ്യമം-ഷി ക്യൂ അവാർഡ്: ഓൺലൈൻ വോട്ടിങ്ങിന് തുടക്കമായി

text_fields
bookmark_border
She Q award
cancel

​ദോ​ഹ: ഗ​ൾ​ഫ് മാ​ധ്യ​മം-​ഷി ക്യൂ ​എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്കു​ള്ള ഓ​ൺ​ലൈ​ൻ വോ​ട്ടെ​ടു​പ്പി​ന് ​ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ തു​ട​ക്ക​മാ​യി. https://www.sheqawards.com ലി​ങ്ക് വ​ഴി ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്ക് ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് വോ​ട്ട് ചെ​യ്യാം. 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഫൈ​ന​ൽ റൗ​ണ്ടി​ൽ 27 വ്യ​ക്തി​ക​ളും മൂ​ന്ന് വ​നി​ത സം​ഘ​ട​ന​ക​ളു​മാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്.

വെ​ബ്സൈ​റ്റ് ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ‘വോ​ട്ട്’ ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്ത ശേ​ഷം, ഖ​ത്ത​ർ മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കി ല​ഭി​ക്കു​ന്ന ഒ.​ടി.​പി വ​ഴി വോ​ട്ടി​ങ് പേ​ജി​ൽ പ്ര​വേ​ശി​ക്കാം. തു​ട​ർ​ന്ന് ഓ​രോ കാ​റ്റ​ഗ​റി​ക​ളി​ലു​മാ​യി ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ടം​നേ​ടി​യ മൂ​ന്നി​ൽ ഒ​രാ​ൾ​ക്ക് വീ​തം വോ​ട്ട് ചെ​യ്യാം.

ജൂ​ലൈ 20ന് ​ആ​രം​ഭി​ച്ച നാ​മ​നി​ർ​ദേ​ശ പ്ര​ക്രി​യ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​ച്ച​പ്പോ​ൾ പ​ത്തു​വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളു​ടെ പേ​രു​ക​ളാ​ണ് ഓ​ൺ​ലൈ​ൻ​വ​ഴി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. ഇ​വ​യി​ൽ​നി​ന്ന് ​തെ​ര​ഞ്ഞെ​ടു​ത്ത​വ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന ജ​ഡ്ജി​ങ് പാ​ന​ലി​ന്റെ വി​ധി​നി​ർ​ണ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്തി​മ റൗ​ണ്ടി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ക​ല-​സാ​ഹി​ത്യം, സം​രം​ഭ​ക​ത്വം, അ​ധ്യാ​പ​നം, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നം, ആ​​തു​ര​സേ​വ​നം, ഫാ​ർ​മ​സി, സാ​മൂ​ഹി​ക സേ​വ​നം, കാ​യി​കം, ന​ഴ്സി​ങ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന വ​നി​ത സം​ഘ​ട​ന​ക്കും ഇ​ത്ത​വ​ണ ഷി ​ക്യു പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്നു​ണ്ട്.

നി​ര​വ​ധി സം​ഘ​ട​ന​ക​ൾ നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച ‘ഷി ​ഇം​പാ​ക്ട്’ വി​ഭാ​ഗ​ത്തി​ൽ ന​ടു​മു​റ്റം ഖ​ത്ത​ർ, കേ​ര​ള വി​മ​ൻ​സ് ഇ​നി​ഷ്യേ​റ്റി​വ് ഖ​ത്ത​ർ (ക്വി​ഖ്), സി​ജി വി​മ​ൻ എം​പ​വ​ർ​മെ​ന്റ് മീ​റ്റ് ദോ​ഹ എ​ന്നീ കൂ​ട്ടാ​യ്മ​ക​ളാ​ണ് ‘ഇം​പാ​ക്ട്’ വി​ഭാ​ഗ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഓ​ൺ​ലൈ​ൻ വ​ഴി ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ളും വി​ദ​ഗ്ധ​ർ അ​ട​ങ്ങി​യ ജ​ഡ്ജി​ങ് പാ​ന​ലി​ന്റെ വി​ധി​നി​ർ​ണ​യ​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും സെ​പ്റ്റം​ബ​ർ 22ന് ​ന​ട​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamShe Q Award
News Summary - Gulf Madhyamam-She Q Awards-Online Voting Begins
Next Story