'ഗൾഫ് മാധ്യമം' റമദാൻ പതിപ്പ് പ്രകാശനം
text_fieldsഗൾഫ് മാധ്യമം റമദാൻ പതിപ്പ് പ്രകാശനം റവ. ഷിബു എബ്രഹാം ജോൺ, ബ്രാഡ്മ ഗ്രൂപ്
സി.ഇ.ഒ മുഹമ്മദ് ഹാഫിസ് എന്നിവർ പ്രകാശനം നിർവഹിച്ചപ്പോൾ
ദോഹ: റമദാനോടനുബന്ധിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച 'അഹ്ലൻ റമദാൻ' പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ദോഹയിലെ ഗൾഫ് മാധ്യമം ഓഫിസിൽ നടന്ന ചടങ്ങിൽ ഇമ്മാനുവേൽ മാർത്തോമ ഇടവക വികാരി റവ. ഷിബു എബ്രഹാം ജോണും ബ്രാഡ്മ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് ഹാഫിസും ചേർന്ന് പ്രകാശനം നിർവഹിച്ചു. ഗൾഫ് മാധ്യമം അഡ്മിൻ-മാർക്കറ്റിങ് മാനേജർ ആർ.വി. റഫീഖ്, മീഡിയവൺ മാർക്കറ്റിങ് മാനേജർ നിഷാന്ത് തറമേൽ എന്നിവർ പങ്കെടുത്തു.
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാർ മുതൽ വിവിധ മേഖലകളിലുള്ളവരുടെ നോമ്പ് വിശേഷങ്ങളും അനുഭവങ്ങളുമായാണ് അഹ്ലൻ റമദാൻ പുറത്തിറങ്ങിയത്.
പ്രിയങ്കരനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ, പത്മശ്രീ ഹരേകല ഹജബ്ബ, ആർട്ടിസ്റ്റ് മദനൻ, സംഗീത നിരൂപകനും പത്രപ്രവർത്തകനുമായ രവി മേനോൻ, തുറമുഖ, മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ, മുഈനലി ശിഹാബ് തങ്ങൾ, ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് നോമ്പിന്റെ വാക്കും വരയുമായി 'അഹ്ലൻ റമദാൻ' പതിപ്പിനെ സമ്പന്നമാക്കിയിരിക്കുന്നത്.