‘ഗൾഫ് മാധ്യമം’ റമദാൻ ക്വിസ് വിജയികൾ
text_fieldsദോഹ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘ലുലു ഹൈപ്പർ മാർക്കറ്റ്-ടീ വേൾഡ് റമദാൻ ക്വിസ്’ മത്സര വിജയികളെ പ്രഖ്യാപിച്ചു. ക്വിസ് നമ്പർ നാലുമുതൽ ആറുവരെ റൗണ്ടിലെ വിജയികളെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
മുഹമ്മദ് ഷബീർ (ക്വിസ് നമ്പർ നാല്), മുബഷിർ നടുവിലോതി (ക്വിസ് നമ്പർ അഞ്ച്), ഫൈസൽ മുന്നാസ് (ക്വിസ് നമ്പർ ആറ്). വിജയികൾക്ക് ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. സമ്മാന വിതരണം സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈൻ വഴിയുമായി നടത്തിയ ‘റമദാൻ ക്വിസിൽ’ ദിവസവും ആയിരത്തിലേറെ പേരാണ് പങ്കെടുക്കുന്നത്. ശരിയുത്തരം നൽകിയവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

