Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗ​ൾ​ഫ്​ മാധ്യമം' ക്യു...

'ഗ​ൾ​ഫ്​ മാധ്യമം' ക്യു ​ക്വി​സ്​ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലേ ഡി​സം​ബ​ർ 11ന്

text_fields
bookmark_border
ഗ​ൾ​ഫ്​ മാധ്യമം ക്യു ​ക്വി​സ്​ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലേ ഡി​സം​ബ​ർ 11ന്
cancel

ദോ​ഹ: അ​റി​വി​െൻറ പെ​രും​പോ​രാ​ട്ട​ത്തി​ന്​ ഇ​നി ആ 12 ​പേ​ർ. ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 'ഗ​ൾ​ഫ്മാ​ധ്യ​മം' ന​ട​ത്തു​ന്ന ക്യു ​ക്വി​സി​െൻറ ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ്​ ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​െൻറ ചി​ത്രം വ്യ​ക്ത​മാ​യ​ത്. വി​ജ്ഞാ​ന​ത്തി​െൻറ ക​ലാ​ശ​പ്പോ​രി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 12 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ കൊ​മ്പു​കോ​ർ​ക്കു​ക. ഡി​സം​ബ​ർ 11ന്​ ​ദോ​ഹ സ​മ​യം ഉ​ച്ച​ക്ക്​​ 12.30നാ​ണ്​ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ തു​ട​ങ്ങു​ന്ന​ത്. ഓ​ൺ​ലൈ​ൻ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​ക്ക്​ ഗ്രാ​ൻ​ഡ്​ മാ​സ്​​റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ്​​ നേ​തൃ​ത്വം ന​ൽ​കും. ഏ​ഴു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ 'BRILLIANT BUTTERFLY' വി​ഭാ​ഗ​ത്തി​ലും, 10​ മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ 'JUNIOR GENIUS' വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച 'ഗ​ൾ​ഫ്​​മാ​ധ്യ​മം' ദോ​ഹ ആ​സ്ഥാ​ന​ത്താ​ണ്​ ആ​ദ്യ​ഘ​ട്ട ഓ​ൺ​ലൈ​ൻ മ​ത്സ​രം ന​ട​ന്ന​ത്.

അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ആ​കെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​തി​ൽ​നി​ന്ന്​ പ്ര​ത്യേ​ക ആ​പി​ലൂ​ടെ ന​ൽ​കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ കൃ​ത്യ​സ​മ​യ​ത്ത്​ ഉ​ത്ത​രം ന​ൽ​കി​യ 50 വീ​തം വി​ദ്യാ​ർ​ഥി​ക​ളെ ഇ​രു​വി​ഭാ​ഗ​ത്തി​ലു​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​വ​രി​ൽ​നി​ന്ന്​ വീ​ണ്ടും 16 വീ​തം വി​ദ്യാ​ർ​ഥി​ക​ളെ സ​മാ​ന​പ്ര​ക്രി​യ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ​ക്കാ​യി ന​ട​ത്തി​യ ത​ത്സ​മ​യ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ന്​ ആ​ർ.​ജെ. പാ​ർ​വ​തി നേ​തൃ​ത്വം ന​ൽ​കി. ഇ​തി​ൽ​നി​ന്നാ​ണ്​ ഇ​രു​വി​ഭാ​ഗ​ത്തി​ലു​മാ​യി ആ​റു​ വീ​തം വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വ​രാ​ണ്​ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ളെ ഗം​ഭീ​ര​സ​മ്മാ​ന​ങ്ങ​ളാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്നീ​ട്​ അ​റി​യി​ക്കും. ഫോ​ൺ: 55373946.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamQuiz Grand Finale
Next Story