Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ്​​ മാ​ധ്യ​മം...

ഗ​ൾ​ഫ്​​ മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​

text_fields
bookmark_border
ഗ​ൾ​ഫ്​​ മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​
cancel

ഗ​ൾ​ഫ്​​ മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ദോ​ഹ: ഇ​ത്ത​വ​ണ​ത്തെ 'ഗ​ൾ​ഫ്​​മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ 2021' ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ​േദാ​ഹ ആ​സ്​​പെ​യ​ർ പാ​ർ​ക്കി​ൽ ന​ട​ക്കും. ന​ല്ല ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​ എ​ന്ന ആ​ശ​യ​വു​മാ​യാ​ണ്​ ഇ​ത്ത​വ​ണ​യും ഖ​ത്ത​ർ റ​ൺ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ൽ​ബി​ദ പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി വ​ൻ​വി​ജ​യ​മാ​യി​രു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​യി​ര​ത്തോ​ളം പേ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ രാ​വി​ലെ 6.30നാ​ണ്​ പ​രി​പാ​ടി തു​ട​ങ്ങു​ക. പ​ത്ത്​ കി​ലോ​മീ​റ്റ​ർ, അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ, മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം.

പ​ത്ത്​ കി​ലോ​മീ​റ്റ​ർ, അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും വെ​വ്വേ​റെ​യാ​ണ്​ മ​ത്സ​രം. 110 റി​യാ​ൽ ആ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ​ മൂ​ന്നു​കി​ലോ​മീ​റ്റ​റി​ലാ​ണ്​ മ​ത്സ​രം. 55 റി​യാ​ലാ​ണ്​ ഫീ​സ്. ഏ​ഴു വ​യ​സ്സു​മു​ത​ൽ 15​ വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ​വെ​വ്വേ​റെ​യാ​ണ്​ മ​ത്സ​രം.

ഏ​ഴു​ മു​ത​ൽ പ​ത്തു​ വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ ​ൈപ്ര​മ​റി വി​ഭാ​ഗ​ത്തി​ലും 11 വ​യ​സ്സു​മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ മ​ത്സ​രി​ക്കു​ക. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്നു​സ്​​ഥാ​ന​ത്തെ​ത്തു​ന്ന​വ​രെ ഗം​ഭീ​ര സ​മ്മാ​ന​ങ്ങ​ളാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്.

http://z adventures.org/gulfmadhyamamqatarrun.html എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. ഫോ​ൺ: 55373946, 66742974. ഖ​ത്ത​ർ റ​ണി​‍െൻറ ലോ​ഗോ പ്ര​കാ​ശ​നം ബു​ധ​നാ​ഴ്​​ച ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamam
Next Story