Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ്​​മാ​ധ്യ​മം...

ഗ​ൾ​ഫ്​​മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ’; ര​ജി​സ്ട്രേ​ഷ​ൻ ലാ​സ്റ്റ് ലാ​പ്പി​ൽ

text_fields
bookmark_border
ഗ​ൾ​ഫ്​​മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ’; ര​ജി​സ്ട്രേ​ഷ​ൻ ലാ​സ്റ്റ് ലാ​പ്പി​ൽ
cancel

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​രു​ക്കു​ന്ന ‘ഖ​ത്ത​ർ റ​ൺ’ അ​ഞ്ചാം സീ​സ​ൺ ​കു​തി​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ഓ​ൺ​ലൈ​നി​ലും ഓ​ഫ് ലൈ​നി​ലു​മാ​യി അ​വ​സാ​ന ദി​ന​ങ്ങ​ളി​ലും ര​ജി​സ്ട്രേ​ഷ​നും സ​ജീ​വ​മാ​ണ്. ഇ​തി​ന​കം സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പേ​രു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. ക്യൂ ​ടി​ക്ക​റ്റ്സ് വ​ഴി​യും, ദോ​ഹ​യി​ലെ ഗ​ൾ​ഫ് ​മാ​ധ്യ​മം ഓ​ഫി​സി​ൽ നേ​രി​​ട്ടെ​ത്തി​യും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

വി​വ​ര​ങ്ങ​ൾ​ക്ക്​ +974 7057 0635 ന​മ്പ​റി​ൽ വി​ളി​ക്കാം. വ്യാ​യാ​മ​വും കാ​യി​ക ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കി ന​ല്ല ആ​രോ​ഗ്യം കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്ന ല​ക്ഷ്യ​വു​മാ​യി ഫെ​ബ്രു​വ​രി 23 വെ​ള്ളി​യാ​ഴ്ച​യാ​ണ് ദോ​ഹ എ​ക്സ്​​പോ വേ​ദി​യാ​യ അ​ൽ ബി​ദ പാ​ർ​ക്കി​ൽ ഖ​ത്ത​ർ റ​ൺ അ​ഞ്ചാം സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ​ത്ത്​ കി​ലോ​മീ​റ്റ​ർ, അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ, മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം. കു​ട്ടി​ക​ൾ​ക്ക് മി​നി കി​ഡ്സ് കാ​റ്റ​ഗ​റി​യി​ൽ 800 മീ​റ്റ​റി​ലും ഓ​ടാ​വു​ന്ന​താ​ണ്. 150 റി​യാ​ലാ​ണ് മു​തി​ർ​ന്ന​വ​ർ​ക്ക് ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 100 റി​യാ​ലും. ഏ​ഴ്​ മു​ത​ൽ ഒ​മ്പ​ത് വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ ​ൈപ്ര​മ​റി വി​ഭാ​ഗ​ത്തി​ലും 10 മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും, 13-16 പ്രാ​യ​ക്കാ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ മ​ൽ​സ​രി​ക്കു​ക. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്നു സ്​​ഥാ​ന​ത്തെ​ത്തു​ന്ന​വ​രെ ഗം​ഭീ​ര സ​മ്മാ​ന​ങ്ങ​ളാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamRegistrationQatar Run
News Summary - Gulf Madhyamam 'Qatar Run'; Last lap of registration
Next Story