ഗൾഫ് മാധ്യമം ഖത്തർ റമദാൻ ക്വിസ് വിജയികൾ
text_fieldsറയാൻ മജീദ് ,നാസിനി ഷാനവാസ്, ഫരീസാദ്, ഐശ്വര്യ ലക്ഷ്മി ആനന്ദ്, ദാനിയ, ജൂണ അഷ്റഫ്
ദോഹ: റമദാൻ നാളുകളിൽ അറിവ് പകരുന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഗൾഫ് മാധ്യമം വായനക്കാർക്കായി സംഘടിപ്പിക്കുന്ന ‘മിസ്റ്റർ ലൈറ്റ് -റമദാൻ ക്വിസ് 2026’ ആദ്യ വിജയികളെ തെരഞ്ഞെടുത്തു.
റമദാനിലെ ആദ്യഘട്ടത്തിലെ ആറ് വിജയികളെയാണ് പ്രഖ്യാപിച്ചത്. ദിവസവും ആയിരത്തോളം പേരാണ് റമദാൻ ക്വിസിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ ദിവസവും 'ഗൾഫ് മാധ്യമം' പത്രത്തിലും മാധ്യമം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് രാത്രി 10 മണിക്ക് മുമ്പായി ഉത്തരം സമർപ്പിക്കണം. ചോദ്യത്തോടൊപ്പം നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ തന്നിരിക്കുന്ന ലിങ്കിലൂടെയോ ഉത്തരം അയക്കാവുന്നതാണ്. ഫേസ്ബുക്, ഇൻസ്റ്റഗ്രാം വഴിയും മത്സരങ്ങളിൽ പങ്കെടുക്കാം. ശരിയായ ഉത്തരം അയക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

