വാനമ്പാടി പറന്നെത്തി, ചിത്രവര്‍ഷങ്ങളിലേക്ക്
text_fieldsദോഹ: തമിഴിെൻറ ചിന്നക്കുയിലാണ്, കർണാടകയുടെ കന്നഡ കോകിലമാണ്, ആന്ധ്രയുടെ സംഗീത സരസ്വതിയാണ്... എന്നാലും ഇന്ത്യയുടെ വാനമ്പാടിയായി ചുണ്ടിൽ മായാത്ത ചിരിയുമായി കെ.എസ് ചിത്ര ഖത്തറിെൻറ മണ്ണിലിറങ്ങി. ഇനി മണിക്കൂറുകൾ മാത്രം... നാടിെൻറ കാതുകൂർപ്പിച്ചുള്ള കാത്തിരിപ്പിന്, കണ്ണുനട്ടുള്ള നോട്ടത്തിന് അന്ത്യമാവുകയാണ്.
ഇന്ന് വൈകുന്നേരം ഏഴ് മുതൽ ദോഹ കൺവെൻഷൻ സെൻററിെൻറ വലിയ സൗകര്യത്തിലേക്ക് ജനമൊഴുകും. സ്വരമാധുരിയുടെ ചിത്രവർഷങ്ങൾ കേട്ട് മനസ് കുളിർപ്പിക്കാൻ സംഗീതപ്രേമികൾ എല്ലാ വഴികളിലൂടെയും പാഞ്ഞെത്തും. ‘ഗൾഫ്മാധ്യമം’ ഒരുക്കുന്ന ചിത്രവർഷങ്ങൾ സംഗീത വിരുന്നിൽ പെങ്കടുക്കാനായി ഇന്ത്യയുടെ പ്രിയ ഗായിക കെ.എസ്. ചിത്ര വ്യാഴാഴ്ച രാവിലെയാണ് ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിൽ ഇറങ്ങിയത്. നടനും ഗായകനുമായ മനോജ് കെ.ജയൻ, ഗായിക ജ്യോത്സ്ന എന്നിവരോടൊപ്പമാണ് ചിത്ര എത്തിയത്. മൂവരെയും സംഘാടകർ സ്വീകരിച്ചു. നിഷ്കളങ്കമായ ചിരിയും മധുരശബ്ദത്താലും ഭാഷാതിർത്തികളെ ഭേദിച്ച് സംഗീതവഴിയിൽ സൗമ്യമായി ചിത്ര ഒഴുകാൻ തുടങ്ങിയിട്ട് 39വർഷമായി.
തെലുങ്ക്, മലയാളം, കന്നട, തമിഴ്, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, ഉറുദു, സംസ്കൃതം, ബഡക ഭാഷകളിൽ പാടി. ഇംഗ്ലീഷ്, അറബിക്, മലയ, ലാറ്റിൻ തുടങ്ങി വിദേശഭാഷകളിലും ആ സ്വരം മധുരം വിളമ്പി. 2005ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ബ്രിട്ടീഷ് പാർലമെൻറിെൻറ ‘ഹൗസ് ഒാഫ് കോമൺസ്’ ബഹുമതി നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്.
25,000ത്തിലധികം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടി. എല്ലാ പ്രമുഖ സംഗീതസംവിധായകർക്കൊപ്പവും അവർ ജോലി ചെയ്തു. അവരുടെ സംഗീതസപര്യക്ക് ഗൾഫ്മലയാളികൾ ആദരമൊരുക്കുകയാണ് ഇന്ന്.
പ്രവാസിമലയാളികളുടെ സാംസ്കാരിക സാമൂഹിക പ്രതിനിധാനമായ ‘ഗൾഫ്മാധ്യമം’ ആണ് പരിപാടി നടത്തുന്നത്. ഇന്ന് വൈകുന്നേരം 5.30നാണ് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിെൻറ വേദി തുറക്കുക. ഏഴ്മണിക്ക് പരിപാടി തുടങ്ങും. നടനും ഗായകനുമായ മനോജ് കെ. ജയൻ, ഗായകരായ വിധു പ്രതാപ്, നിഷാദ്, ജ്യോത്സ്ന, ശ്രേയക്കുട്ടി, കണ്ണൂർ ഷരീഫ്, രൂപ തുടങ്ങിയവർ ആസ്വാദകരെ സംഗീതത്തിെൻറ അനന്തലോകത്തേക്ക് കൈപിടിക്കും.
ഫുട്ബാൾ പ്രേമികൾക്കും വേണ്ട ശങ്ക
ലോകകപ്പ് കളി കാണണോ, അതോ ചിത്രവർഷങ്ങളിലേക്ക് പോകണോ എന്ന ശങ്ക കളിപ്രേമികൾക്ക് ഇന്ന് വേണ്ട. കളിപ്രേമികളിലെ സംഗീതപ്രേമികൾക്ക് ഒരു തരത്തിലുള്ള ആശങ്കയും ബാക്കിവെക്കാതെയാണ് ചിത്രവർഷങ്ങൾ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ മൽസരങ്ങൾ ഇല്ലാത്ത ദിവസത്തിലായിരിക്കണം പരിപാടി നടത്തേണ്ടത് എന്ന ചിന്ത സംഘാടകർക്ക് തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. അതിനാലാണ് കളി ഇല്ലാത്ത ജൂൺ 29ന് തന്നെ ചിത്രവർഷങ്ങൾക്കായി തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
