ദോഹ: ജനത്തിെൻറ പ്രതീക്ഷ തെറ്റിയില്ല, ഗൾഫ്മാധ്യമത്തിെൻറ സ്നേഹ വിളി കേട്ട് എല്ലാ ദിക്കുകളിൽ നിന്നും എത്തിയവർ ഏക സ്വരത്തിൽ പറയുന്നു, ചിത്രവർഷങ്ങൾ പരിപാടി ശരിക്കും സൂപ്പർ മെഗാ ഹിറ്റെന്ന്. ഏതൊരു പരിപാടിയുടെയും വിജയം ഒടുക്കം ആസ്വാദകർ എന്തുപറയുന്നുവെന്നതാണല്ലോ, ആസൂത്രണത്തിലായാലും മനോഹാരിതയിലായാലും ദോഹ ഇന്നുവരെ ഇത്തരമൊരു സംഗീതപരിപാടിക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ജനം പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലും പരിപാടിയുടെ ഗംഭീര വിജയം തന്നെ മുഖ്യവിഷയം.

മലയാളത്തിെൻറ വാനമ്പാടിയായ കെ.എസ് ചിത്രയുടെ 39 വർഷത്തെ സംഗീതജീവിതത്തിെൻറ ആദരമായാണ് ഗൾഫ്മാധ്യമം ചിത്രവർഷങ്ങൾ എന്ന പേരിൽ സംഗീത വിരുന്ന് നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിെൻറ കവാടം തുറക്കുന്നതിന് മുമ്പ് തന്നെ ആസ്വാദകർ വേദിയിലേക്ക് ഒഴുകിതുടങ്ങിയിരുന്നു. നാൽപത് കുട്ടികളാണ് ചിത്രയെ പൂക്കൾ നൽകി വേദിയിലേക്ക് ആനയിച്ചത്. പ്രിയഗായികയുടെ പ്രധാന ഗാനങ്ങളെല്ലാം ആലപിക്കപ്പെട്ടു. പരിപാടിക്ക് മുന്നോടിയായി നടന്ന ചിത്രപാട്ടുമൽസരത്തിലെ വിജയികൾക്ക് ചിത്ര വേദിയിൽ വെച്ച് ഉപഹാരം കൈമാറി.
നടനും ഗായകനുമായ മനോജ് കെ. ജയൻ, ഗായകരായ വിധു പ്രതാപ്, ജ്യോത്സ്ന, നിഷാദ്, ശ്രേയക്കുട്ടി, കണ്ണൂർ ഷരീഫ്, രൂപ എന്നിവരും ആസ്വാദകരെ കൈയിലെടുത്തു. മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ആയിരുന്നു മുഖ്യപ്രായോജകർ. മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ഡബിൾ ഹോഴ്സ് എന്നിവരായിരുന്നു സഹപ്രായോജകർ. തെൻറ സംഗീതജീവിതത്തിലെ ഏറ്റവും വലിയ ആദരമായാണ് ചിത്രവർഷങ്ങളെ കാണുന്നതെന്ന് കെ.എസ് ചിത്ര പറഞ്ഞു. പരിപാടിയുടെ കെട്ടും മട്ടും തന്നെ അത്ഭുതെപ്പടുത്തി. ജീവിതത്തിലെ മനോഹരമായ സന്ദർഭം മറക്കാനാവില്ലെന്ന് കണ്ണുർ ഷരീഫ്, വിധു പ്രതാപ്, ജ്യോത്സ്ന എന്നിവരും പറഞ്ഞു.