‘ഗൾഫ് മാധ്യമം’ പ്രചരണ കാമ്പയിന് തുടക്കം
text_fields‘ഗൾഫ് മാധ്യമം’ പ്രചരണ കാമ്പയിന്റെ റയ്യാൻ സോണൽ ഉദ്ഘാടനം റിയാസ് ടി. റസാക്ക് നിർവഹിക്കുന്നു
ദോഹ: ‘മാധ്യമം’ ദിനപത്രം കാലഘട്ടത്തിന്റെ ആവശ്യകതയും അനിവാര്യതയുമാണെന്ന് സി.ഐ.സി കൂടിയാലോചന സമിതി അംഗവും ഗൾഫ് മാധ്യമം കാമ്പയിൻ കൺവീനറുമായ റിയാസ് ടി. റസാക്ക് അഭിപ്രായപ്പെട്ടു.
ഒരു മാസം നീണ്ടു നിൽക്കുന്ന ഗൾഫ് മാധ്യമം വരിചേർക്കൽ കാമ്പയിന്റെ റയ്യാൻ സോണൽ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലേക്ക് മാധ്യമം പത്രം വരി ചേർന്ന അസ്ഹർ അലിക്ക് പത്രത്തിന്റെ കോപ്പി നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വിദേശത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യ ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമം’ പ്രവാസ മണ്ണിലേക്ക് കടന്ന് വന്നിട്ട് 26 വർഷം തികയുകയാണ്. എല്ലാ ജി.സി.സി. രാജ്യങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഏക ദിന പത്രവും, ഖത്തറിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഏക മലയാള പത്രവും ഗൾഫ് മാധ്യമമാണ്. ഖത്തറിലേക്കും നാട്ടിലേക്കും വരിചേർക്കാൻ കാമ്പയിൻ കാലയളവിൽ സാധിക്കും.
ഖത്തറിൽ ഒരു വർഷം വരി ചേരുന്നതിന് 599 റിയാലും ആറു മാസത്തിന് 300 റിയാലുമാണ് നിരക്ക്. നാട്ടിൽ പത്രം ലഭിക്കാൻ ഒരു വർഷത്തിന് 2800 ഇന്ത്യൻ രൂപ നൽകണം. മാസം വീതം വരിസംഖ്യ അടക്കാനുള്ള സംവിധാനവും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 77190070 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

