Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗൾഫ്​ മാധ്യമം'...

'ഗൾഫ്​ മാധ്യമം' ഓണപ്പൂക്കളം: വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഗൾഫ്​ മാധ്യമം ഓണപ്പൂക്കളം: വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

ഗൾഫ്​ മാധ്യമം ഖത്തർ സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരത്തിൽ ഒന്നാം സ്​ഥാനം നേടിയ രജീഷ്​ രാജനും കുടുംബവും

ദോഹ: ഓണനാളിൽ ഖത്തറിലെ പ്രവാസികൾക്കായി 'ഗൾഫ്​ മാധ്യമം' സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കളമത്സരത്തിന്​ ആവേശോജ്ജ്വല സമാപനം. പങ്കാളിത്തം കൊണ്ട്​ ശ്രദ്ധേയമായ മത്സരത്തിൽ നാലുപേർ വിജയികളായി. നൂറിലേറെ പേർ പ​ങ്കെടുത്ത മത്സരത്തിൽനിന്ന്​ ഏറ്റവും മികച്ച 10 പൂക്കളങ്ങളാണ്​ ഫൈനൽ റൗണ്ടിലേക്ക്​ പരിഗണിച്ചത്​. 'ഗൾഫ്​ മാധ്യമം ഖത്തർ' ഫേസ്​ബുക്​ പേജ്​ വഴി വായനക്കാർക്കുകൂടി അഭിപ്രായം പങ്കുവെക്കാൻ അവസരം നൽകിക്കൊണ്ടായിരുന്നു വിജയികളെ തെരഞ്ഞെടുത്തത്​.

രജീഷ്​ രാജനും കുടുംബവും ഒരുക്കിയ പൂക്കളം ഒന്നാം സ്​ഥാനം നേടി. തൃശൂർ മാള അഷ്​ടമിച്ചിറ മ​ാരേക്കാട്​ സ്വദേശിയായ രജീഷ്​ രാജൻ ദോഹയിൽ ഗൾഫ്​ ഏജൻസി കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുകയാണ്​. ഭാര്യ ശ്രുതി, മകൻ ഹീരവ്​ എന്നിവർ കൂടി ചേർന്നായിരുന്നു പൂക്കളമൊരുക്കിയത്​.

രാജേഷ്​ നായരും കുടുംബവും രണ്ടാം സ്​ഥാനം നേടി. കോട്ടയം വൈക്കം സ്വദേശിയായ രാജേഷ്​ നായർ ദോഹ മതാർ ഖദീമിലാണ്​ താമസം. ഭാര്യ ബിജി, മക്കളായ പാർവതി, മുകുന്ദ്​ എന്നിവർ കൂടി പങ്കാളികളായാണ്​ പൂക്കളം ഒരുക്കിയത്​.


രണ്ടാം സ്​ഥാനം നേടിയ രാജേഷ്​ നായരും കുടുംബവും


മൂന്നാം സ്​ഥാനം രണ്ടുപേർ പങ്കിട്ടു. കോഴിക്കോട്​ തിക്കോടി പള്ളിക്കര സ്വദേശിയായ സ​േ​ന്താഷ്​ ഒ.കെ, ഭാര്യ സ്വപ്​ന സന്തോഷ്​, മക്കളായ ആ​േശ്ലഷ സന്തോഷ്​, അക്ഷയ സന്തോഷ് എന്നിവർ ഖറാഫയിലെ വീട്ടിൽ ഒരുക്കിയ പൂക്കളവും, മൻഹ മിനാർ, സ്വപ്​ന രമേശ്​, ആതിര​, ഹയ സുബൈർ എന്നിവര​ും ഒരുക്കിയ പൂക്കളങ്ങളാണ്​ മൂന്നാം സ്​ഥാനം പങ്കിട്ടത്​.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഗൾഫ്​ മാധ്യമം ഖത്തർ ഓഫിസിൽ​ വിതരണം ചെയ്യും. അവസാന 10ൽ ഇടംപിടിച്ച മറ്റുള്ളവർക്ക്​ പ്രോത്സാഹന സമ്മാനങ്ങളും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘Gulf madhyamamOnampookkalamfloral carpet
Next Story