'ഗൾഫ് മാധ്യമം' ഓണപ്പൂക്കളം: സമ്മാനം വിതരണം ചെയ്തു
text_fieldsഒന്നാ സ്ഥാനം നേടിയ രജീഷ് രാജനും കുടുംബത്തിനും റഹിം ഓമശ്ശേരി സമ്മാനം നൽകുന്നു
ദോഹ: ഓണനാളിൽ ഖത്തറിലെ പ്രവാസികൾക്കായി 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കള മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒന്നാം സ്ഥാനം നേടിയ രജീഷ് രാജനും കുടുംബത്തിനും 'ഗൾഫ് മാധ്യമം-മീഡിയ വൺ ഖത്തർ' മാനേജിങ് കമ്മിറ്റി ചെയർമാൻ റഹിം ഓമശ്ശേരി സമ്മാനം കൈമാറി.
രണ്ടാം സ്ഥാനം നേടിയ രാജേഷ് നായർ, മൂന്നാം സ്ഥാനത്തിന് അർഹരായ മൻഹ, സന്തോഷ് എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ ആർ.വി റഫീഖ്, ബ്യൂറോ ഇൻചാർജ് കെ. ഹുബൈബ്, അക്കൗണ്ട്സ് ഇൻചാർജ് അമീർ അലി എന്നിവർ പങ്കെടുത്തു.
ഓണനാളിൽ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിൽ നൂറോളം പേരാണ് പങ്കെടുത്തത്.
ഏറ്റവും മികച്ച 10 പൂക്കളങ്ങൾ ഫൈനൽ റൗണ്ടിൽ ഇടം നേടി. ഗൾഫ് മാധ്യമം ഖത്തർ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പൂക്കളങ്ങളിൽ പൊതുജനങ്ങൾക്ക് കൂടി അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നൽകിയാണ് വിജയികളെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

