‘മെലോഡിയസ് മെമ്മറീസ്’ ;മറക്കാത്തൊരു സംഗീതനിശ
text_fields‘ഗൾഫ് മാധ്യമം മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ്’പരിപാടിയിൽ
എ.ആർ റഹ്മാൻ പാട്ടുകളുമായി സ്റ്റീവൻ ദേവസ്സി
ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ കളിച്ചൂടും, പിന്നാലെ വന്ന ഡിസംബർ ജനുവരിയിലെ തണുപ്പും കടന്ന് ചൂടിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിന് പാട്ടിന്റെ പെരുമഴ സമ്മാനിച്ചായിരുന്നു ‘ഗൾഫ് മാധ്യമം-മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ്’സമാപിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിന് ദോഹ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ തുടങ്ങിയ പരിപാടി അവസാനിക്കാൻ നാലര മണിക്കൂറെടുത്തു.
മലയാള സിനിമ ഗാനങ്ങളും ഹിന്ദിയും തമിഴും ഉൾപ്പെടെ അനശ്വര പാട്ടുകളും ഒപ്പം ഇമ്പമാർന്ന മാപ്പിളപ്പാട്ടുകളുമായി സദസ്സിനു മുമ്പാകെ തേൻമഴ പോലെ പാട്ട് പെയ്തിറങ്ങി. തുടങ്ങാൻ വൈകിയെങ്കിലും പാട്ടുപെട്ടി തുറന്നപ്പോൾ പലകാലങ്ങൾ പാട്ടുകളായി ഒഴുകിയെത്തി. 1980കളിലെ അനശ്വര സംഗീതജ്ഞർ ആസ്വാദകർക്ക് സമ്മാനിച്ചത് മുതൽ പുതിയകാലത്തെ അടിപൊളി പാട്ടുകളെല്ലാം ചേർന്ന് ഖത്തർ സാക്ഷിയായതിൽ മികച്ചൊരു സംഗീത വിരുന്നിനാണ് ആസ്പയർ വേദിയായതെന്ന് സാക്ഷ്യപ്പെടുത്തിയാണ് കാണികൾ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

