കുട്ടികളല്ലേ.. എല്ലാം പഠിച്ചു വളരട്ടേ
text_fieldsമക്കൾ നമുക്കെല്ലാം പ്രിയപ്പെട്ടവരാണ്. കുട്ടികളെ കണ്ടാൽ താലോലിക്കാത്തവരായി ആരാണുള്ളത്. അവരെ ഓമനിച്ചും കൊഞ്ചിച്ചും ജീവിതത്തിൽ ആനന്ദം കണ്ടെത്തുന്നവരാണ് നമ്മൾ ഓരോ മാതാപിതാക്കളും. എന്നാൽ, മക്കൾ വളർന്നു തുടങ്ങുമ്പോൾ അവരെ ലോകത്തിനൊപ്പം വളരാനും നമ്മൾ വിട്ടുകൊടുക്കണം. സ്വന്തം കാര്യങ്ങൾ അവർ സ്വന്തമായി ചെയ്തുതന്നെ പഠിക്കേണ്ടതല്ലേ... എങ്കിലേ, അതിവേഗം വളരുന്ന ലോകത്ത് സ്വന്തം ഇടംകണ്ടെത്തി പിടിച്ചുനിൽക്കാനും ജീവിതവിജയം നേടാനും അവർക്ക് കഴിയൂ.
കെ.ജി ക്ലാസിൽ പഠിക്കുമ്പോൾ അക്ഷരമാല തെറ്റാതെ എഴുതാനും വായിക്കാനുമെല്ലാം കുട്ടികൾക്ക് അറിയാമായിരിക്കും. എന്നാൽ, കുപ്പായ കുടുക്കിടാൻ ആ കുഞ്ഞിന് അറിയാമോ..? ഷൂവും സോക്സും ധരിച്ച് ഒരുങ്ങാൻ അവന് കഴിയുമോ..?. അൽപം മുതിർന്ന കുട്ടിയാണെങ്കിൽ സ്വന്തം പുസ്തകങ്ങൾ ടൈംടേബിൾ അനുസരിച്ച്, അടുക്കും ചിട്ടയുമായി ബാഗിൽ വെക്കാൻ അവന് കഴിയുമോ?. അച്ഛനോ അമ്മയോ ഇല്ലാത്ത അടിയന്തര സാഹചര്യത്തിൽ ഒരു നാലാം ക്ലാസുകാരിക്ക് വീട്ടിൽ തീ കത്തിക്കാനോ അണക്കാനോ വീട് അടച്ചിടാനോ വസ്ത്രം കഴുകാനോ കഴിയുന്നുണ്ടോ..? വിജയത്തിന്റെ ആഹ്ലാദം പോലെതന്നെ തോൽവിയെയും ഉൾക്കൊള്ളാൻ നമ്മളുടെ മക്കൾക്ക് മാനസിക കരുത്തുണ്ടോ..?
ഇങ്ങനെ ജീവിതത്തെ നേരിടാനുള്ള ചെറിയ ചെറിയ ശേഷികളെല്ലാം നിങ്ങളുടെ കുട്ടിക്ക് ഉണ്ടോ. നിത്യജീവിതത്തിൽ മാതാപിതാക്കൾ ചെയ്തുനൽകുന്ന ഈ കാര്യങ്ങൾ അവർതന്നെ ചെയ്തു തുടങ്ങണം. എങ്കിലേ, ഭാവി ജീവിതത്തിലേക്കുള്ള ചവിട്ടുപടികളിൽ അവർ പരിഭ്രമിക്കാതെ മുന്നേറൂ..
അവർക്കുള്ള മാർഗനിർദേശങ്ങളുമായാണ് ‘ഗൾഫ് മാധ്യമവും ഹഗ് മെഡിക്കൽ സർവിസും ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡു’മായി എത്തുന്നത്. ഒരു പകൽ നേരം, നിങ്ങളുടെ നാല് മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി ചെലവഴിച്ചാൽ ജീവിതത്തിലേക്കുള്ള വലിയ ചുവടുകളിലേക്കുള്ള അടിത്തറയായി മാറുമെന്നതിൽ സംശയമില്ല. കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട പാഠങ്ങളെക്കുറിച്ചും ഇവിടെ ചർച്ചചെയ്യുന്നുണ്ട്.
-ദിവസങ്ങൾ മാത്രം; ഉടൻ രജിസ്റ്റർ ചെയ്യാം
ഫെബ്രുവരി ഏഴിന് അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ നടക്കുന്ന ലൈഫ് സ്കിൽ ഒളിമ്പ്യാഡിൽ ഇനി പരിമിതമായ സീറ്റുകൾ മാത്രം.
കെ.ജിതലം മുതൽ പത്താം തരംവരെയുള്ള വിദ്യാർഥികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള വിവിധ കാറ്റഗറികളാക്കി തിരിച്ചാണ് ലൈഫ് സ്കിൽ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. നാല് മുതൽ 14 വയസ്സുവരെ പ്രായക്കാർക്ക് പങ്കെടുക്കാം. ഓരോ പ്രായവിഭാഗക്കാർക്കും വ്യത്യസ്ത പാക്കേജുകളിലായാണ് പരിശീലന, മത്സരപരിപാടികൾ തയാറാക്കുന്നത്. രജിസ്ട്രേഷന് +974 7076 0721 എന്ന നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.