അറിവിന്റെ മുറ്റത്തേക്ക് വരവേറ്റ് ‘ഗൾഫ് മാധ്യമം’ കാംപൾസ്
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, അൽ ഖർജി ട്രേഡിങ് കമ്പനി (പൈലറ്റ്) മാനേജർ അജാസ് കുന്നത്ത്കണ്ടി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
ദോഹ: വേനലവധിയും കഴിഞ്ഞ് പഠനത്തിരക്കിലേക്ക് മടങ്ങിയെത്തിയ ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ വരവേറ്റ് ‘ഗൾഫ് മാധ്യമം’ ബാക് ടു സ്കൂൾ പ്രത്യേക പതിപ്പായ ‘കാംപൾസ്’. സെപ്റ്റംബർ ഒന്നിന് ഖത്തറിലെ എല്ലാ സ്കൂളുകളിലും പ്രവൃത്തി ദിനം ആരംഭിച്ചതിനു പിന്നാലെയാണ് ‘ഗൾഫ് മാധ്യമം’ കുട്ടിക്കൂട്ടുകാർക്ക് വായിക്കാൻ ഒരുപിടി വിഭവങ്ങളുമായി പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലായി ‘ഗൾഫ് മാധ്യമം കാംപൾസ്’ പ്രകാശനം ചെയ്തു.
പൊഡാർ പേൾ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ, സൗദിയ ഹൈപ്പർമാർക്കറ്റ് ചെയർമാൻ എൻ.കെ. മുസ്തഫ എന്നിവർ പ്രകാശനം നിർവഹിക്കുന്നു
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ ഹമീദ ഖാദർ, അൽ ഖർജി ട്രേഡിങ് കമ്പനി (പൈലറ്റ്) മാനേജർ അജാസ് കുന്നത്ത്കണ്ടിഎന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. സീനിയർ വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ദീൻ, അഡ്മിൻ ഹെഡ് മുഹമ്മദ് റാഷിദ്, അധ്യാപക പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ റഫീഖ് റഹീമും ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീനും പ്രകാശനം നിർവഹിച്ചു
നോബ്ൾ ഇന്റർനാഷനൽ സ്കൂകളിൽ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, സെപ്രോടെക് ഗ്രൂപ് ഫെസിലിറ്റീസ് മാനേജർ ജോൺസൺ രാജു എന്നിവർ പ്രകാശനം ചെയ്തു. ചടങ്ങിൽ വിദ്യാർഥി പ്രതിനിധികളും പങ്കെടുത്തു. പൊഡാർ പേൾ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ, സൗദിയ ഹൈപ്പർമാർക്കറ്റ് ചെയർമാൻ എൻ.കെ. മുസ്തഫ എന്നിവർ പ്രകാശനം നിർവഹിച്ചു. വിദ്യാർഥി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, സെപ്രോടെക് ഗ്രൂപ് ഫെസിലിറ്റീസ് മാനേജർ ജോൺസൺ രാജു എന്നിവർ പ്രകാശനം നിർവഹിക്കുന്നു
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ റഫീഖ് റഹീം പ്രകാശനം നിർവഹിച്ചു. വിദ്യാർഥി പ്രതിനിധികളും പങ്കെടുത്തു. വിവിധ സ്കൂളുകളിൽ നടന്ന പരിപാടികൾക്ക് ഗൾഫ് മാധ്യമം ഖത്തർ റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ, ബ്യൂറോ ഇൻ ചാർജ് കെ. ഹുബൈബ്, സർക്കുലേഷൻ ഇൻ ചാർജ് നബീൽ മാരാത്ത് എന്നിവർ നേതൃത്വം നൽകി.
ഗൾഫ് മാധ്യമം ബാക് ടു സ്കൂൾ പ്രത്യേക പതിപ്പുമായി വിദ്യാർഥികൾ
വിദ്യാർഥികൾക്ക് കളിയും കാര്യവും, വിനോദവും ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്കത്തോടെയാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. പരീക്ഷ ഭീതി അകറ്റാനുള്ള ടിപ്സുകൾ, ആരോഗ്യ പരിപാലനത്തിനാവശ്യമായ നിർദേശങ്ങൾ, വിവിധ ഗെയിമുകൾ ഉൾപ്പെടുന്നതാണ് എട്ട് പേജ് പ്രത്യേക പതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

