Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം ‘ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്’ സെമി ഫൈനൽ 23ന്

text_fields
bookmark_border
ഖത്തറിൽ ബിരിയാണി കുക്കിങ് ഫെസ്റ്റിവൽ
ഗൾഫ് മാധ്യമം ‘ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്’ സെമി ഫൈനൽ 23ന്
cancel

ദോഹ: വേനൽച്ചൂട് പതിയെ വിട്ടൊഴിഞ്ഞതോടെ ഇനി ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നാളുകളാണ്... കായിക മാമാങ്കങ്ങൾ, അന്താരാഷ്ട്ര എക്സിബിഷനുകൾ, വിവിധ കമ്മ്യൂണിറ്റി പരിപാടികൾ എന്നിവയാൽ ഖത്തർ വീണ്ടും സജീവമാകും. ഈ ആഘോഷക്കാലത്തിന് മാറ്റുകൂട്ടി ഖത്തറിലെ പാചക പ്രേമികൾക്കായി ഇതാ ഗൾഫ് മാധ്യമം അവസരമൊരുക്കുന്നു...

ജി.സി.സി രാജ്യങ്ങളിലുടനീളം തരംഗമായ ഗൾഫ് മാധ്യമം - മീഫ്രണ്ട് സംയുക്തമായി സംഘടിപ്പിക്കുന്ന 'ലുലു - ബ്രാഡ്മാ ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' സെമി ഫൈനൽ ഒക്ടോബർ 23 വെള്ളിയാഴ്ച നടക്കും. ഖത്തറിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരത്തിനാണ് ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. സെമി ഫൈനൽ, ഗ്രാൻഡ് ഫിനാലെ എന്നീ ഘട്ടങ്ങളായാണ് മത്സരം നടക്കുക. പ്രവാസി മലയാളി സമൂഹത്തിനിടയിൽ ഇതിനോടകം വലിയ പ്രതീക്ഷയും ആവേശവുമാണ് മത്സരം സൃഷ്ടിച്ചിരിക്കുന്നത്.

തങ്ങളുടെ പാചക വൈദഗ്ധ്യം തെളിയിക്കാനും മികച്ച സമ്മാനങ്ങൾ കരസ്ഥമാക്കാനും കാത്തിരിക്കുന്ന നൂറുകണക്കിന് ആളുകളാണ് മത്സരത്തിനായി അണിനിരക്കുന്നത്. മത്സരത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞദിവസം അവസാനിച്ചു. രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് പേരിൽനിന്ന് വിദഗ്ധ പാനലിസ്റ്റ് തെരഞ്ഞെടുത്ത 30 പേർ സെമി ഫൈനലിൽ പങ്കെടുക്കും. ഒക്ടോബർ 23ന് വൈകീട്ട് മുതൽ ബർവ സിറ്റി ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന സെമി ഫൈനലിൽ മത്സരാർത്ഥികൾ മാറ്റുരക്കും.

സെമിഫൈനൽ പോരാട്ടത്തിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 മത്സരാർത്ഥികൾ ഫൈനലിൽ ലൈവായി ബിരിയാണി പാകം ചെയ്താണ് മത്സരത്തിൽ പങ്കെടുക്കുക. വിജയികളെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ബിരിയാണി പാചക മത്സരത്തോടൊപ്പം കുടുംബത്തോടൊന്നിച്ച് ആഘോഷിക്കാൻ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. സെയ്ത്തൂൺ റെസ്റ്റാറന്റ്, വിലെഡാ, മദിന പാക്ക് എന്നിവരാണ് ഇവന്റ് പാർട്ണർമാർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Madhyamam Biryani Contest Semifinals On 23rd
Next Story