Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗൾഫ് മാധ്യമം'ഗൃഹാങ്കണ പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഗൾഫ് മാധ്യമംഗൃഹാങ്കണ പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

മാധ്യമം ഗൃഹാങ്കണ പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രനിൽ രാമകൃഷ്ണൻ നമ്പ്യാർ ആൻഡ് ഫാമിലി, രണ്ടാം സ്ഥാനം: രജീഷ് ആൻഡ് ഫാമിലി, മൂന്നാം സ്ഥാനം: ദിലീപ് ആൻഡ് ഫാമിലി

ദോഹ: ഓണത്തോടനുബന്ധിച്ച് ഖത്തറിലെ വായനക്കാർക്കായി 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കള മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വീടുകളിൽ ഒരുക്കിയ പൂക്കളങ്ങൾ 'ഗൾഫ് മാധ്യമ'ത്തിലേക്ക് അയച്ചുതന്ന് പങ്കെടുത്തവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.

പ്രനിൽ രാമകൃഷ്ണൻ നമ്പ്യാർ ആൻഡ് ഫാമിലി ഒന്നാം സ്ഥാനം നേടി. രജീഷ് ആൻഡ് ഫാമിലി രണ്ടും, ദിലീപ് ആൻഡ് ഫാമിലി മൂന്നാം സ്ഥാനവും നേടി. ദിപിൻ ശരണ്യ, മിനീഷ അനീഷ് കുമാർ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. വിജയികൾക്കുള്ള സമ്മാനദാനം പിന്നീട് നിർവഹിക്കും.

ഓണത്തിന്‍റെ മൂന്നു നാളിൽ നടന്ന മത്സരത്തിൽ നൂറിലേറെ പേരാണ് പങ്കെടുത്തത്ത്. വീടുകളിൽ തീർത്ത പൂക്കളത്തിന്‍റെ ചിത്രങ്ങൾ വാട്സ്ആപ്പിൽ അയച്ചുനൽകിയായിരുന്നു പങ്കാളിത്തം. ഇവരിൽനിന്നും തെരഞ്ഞെടുത്ത 12 പേർ ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചു. ഫേസ് ബുക്കിൽ പോസ്റ്റ്ചെയ്ത പൂക്കളങ്ങൾക്ക് വായനക്കാർ കമന്‍റിലൂടെയും ലൈകിലൂടെയും നൽകിയ പിന്തുണ കൂടി പരിഗണിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Gulf Madhyam' has announced the winners of the Grihankana Pookala competition
Next Story