ദോഹ: ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയൽ ആനപ്പാറ പരേതനായ പുനിത്തിപ്പാറ മോയിെൻറ മകൻ ഷംസുദ്ദീൻ (40) ആണ് മരിച്ചത്. ആഗസ്റ്റ് 10ന് കാണാതായ ഇദ്ദേഹത്തെ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 17ൽ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്നും ഹൃദയാഘാതമാണ് കാരണമെന്നും സഹോദരൻ പറഞ്ഞു. 15 വർഷത്തോളമായി ഖത്തറിൽ പ്രവാസിയാണ്.
ഭാര്യ: റജില. മക്കൾ: ഷംജിത്ത്, ഷംനാദ്, റയ്ഹാൻ. സഹോദരങ്ങൾ: അലവി (ഖത്തർ), ആമിന. ഹമദ് ആശുപത്രിയിലായിരുന്നു മൃതദേഹം. ആശുപത്രി പരിസരത്ത് മയ്യിത്ത് നമസ്കാരം നടത്തി. ശനിയാഴ്ച വൈകുന്നേരത്തെ ഖത്തർ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഒമ്പതിന് ആനപ്പാറ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.