Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ​ൾ​ഫ് ക​പ്പ്; ഖ​ത്ത​ർ ഇ​ന്ന് യു.​എ.​ഇയെ​ നേ​രി​ടും

text_fields
bookmark_border
ഗ​ൾ​ഫ് ക​പ്പ്; ഖ​ത്ത​ർ ഇ​ന്ന് യു.​എ.​ഇയെ​ നേ​രി​ടും
cancel
camera_alt

യെ​മ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ താ​ര​ങ്ങ​ൾ

ദോ​ഹ: ഗ​ൾ​ഫ് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ ബി ​ഗ്രൂ​പ്പി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ന് ഖ​ത്ത​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. യു.​എ.​ഇ ആ​ണ് എ​തി​രാ​ളി​ക​ൾ. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച് ആ​റ് പോ​യ​ന്റു​ക​ളോ​ടെ ഇ​രു ടീ​മു​ക​ളും ഇ​തി​ന​കം സെ​മി​ഫൈ​ന​ൽ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ജി​ദ്ദ​യി​ലെ കി​ങ് അ​ബ്ദു​ല്ല സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. മി​ക​ച്ച ഗോ​ൾ ശ​രാ​ശ​രി​യു​ടെ ക​രു​ത്തി​ൽ യു.​എ.​ഇ ആ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്ന​മാ​ത്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ സ​മ​നി​ല വ​ഴ​ങ്ങി​യാ​ലും യു.​എ.​ഇ​ക്ക് ബി ​ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​യി സെ​മി​യി​ലേ​ക്ക് മു​ന്നേ​റാം.

യെ​മ​നെ 4-0നും ​ബ​ഹ്‌​റൈ​നെ 3-0നും ​ത​ക​ർ​ത്താ​ണ് യു.​എ.​ഇ ഗ്രൂ​പ്പ് ഘ​ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​നെ 2-0നും ​യെ​മ​നെ 1-0നും ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഖ​ത്ത​റി​ന്റെ വ​ര​വ്. മു​ൻ ക​ളി​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​നം ആ​വ​ർ​ത്തി​ക്കാ​നും ടീ​മി​ന്റെ ആ​ത്മ​വി​ശ്വാ​സം നി​ല​നി​ർ​ത്താ​നു​മാ​ണ് ഖ​ത്ത​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ​രി​ശീ​ല​ക​ൻ യൂ​ല​ൻ ലെ​പ്റ്റ​ഗി വ്യ​ക്ത​മാ​ക്കി.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​നും യെ​മ​നും പ്രി​ൻ​സ് അ​ബ്ദു​ല്ല അ​ൽ ഫൈ​സ​ൽ സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ഏ​റ്റു​മു​ട്ടും. ബി ​ഗ്രൂ​പ്പി​ലെ വി​ജ​യി​ക​ൾ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ലി​ൽ എ ​ഗ്രൂ​പ്പി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പു​മാ​യി ഏ​റ്റു​മു​ട്ടും. ഗ്രൂ​പ്പ് എ​യി​ലെ വി​ജ​യി​ക​ൾ ബി ​ഗ്രൂ​പ്പി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രെ​യും നേ​രി​ടും. ഫൈ​ന​ൽ ക​ലാ​ശ​പ്പോ​ര് ഒ​ക്ടോ​ബ​ർ 6ന് ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Cup; Qatar UAE match today
Next Story