Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ്​ കപ്പ്​: സൗദിയെ...

ഗൾഫ്​ കപ്പ്​: സൗദിയെ വീഴ്​ത്തി ബഹ്റൈന്​ കിരീടം

text_fields
bookmark_border
ഗൾഫ്​ കപ്പ്​: സൗദിയെ വീഴ്​ത്തി ബഹ്റൈന്​ കിരീടം
cancel
camera_alt??????? ??????? ???????????

ദോ​ഹ: സൗദിയെ ഒറ്റ ഗോളിൽ വീഴ്​ത്തി ഗ​ൾ​ഫ് ക​പ്പ് കിരീടം ബ​ഹ്ൈ​റ​നിലേക്ക്​. ദോഹയിലെ ഖലീഫ ഇൻറർനാഷനൽ സ്​റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 69ാം മിനിറ്റിൽ മുഹമ്മദ്​ അൽ റുമൈഹിയാണ്​ നിർണായക ഗോൾ നേടിയത്​. ​ഗോൾനില സൂചിപ്പിക്കുന്നതിന്​ വിപരീതമായി സൗദിയാണ്​ കൂടുതൽ ആക്രമിച്ച്​ കളിച്ചത്​. 65 ശതമാനവും പന്ത്​ കൈവശം വെച്ചതും സൗദിയായിരുന്നു. സൗദി 526 പാസുകൾ നൽകിയപ്പോൾ ബഹ്​റൈൻ 286 പാസുകൾ മാത്രമാണ്​ നൽകിയത്​. പാസുകളുടെ കൃത്യതയിലും സൗദി തന്നെയാണ്​ മികച്ചുനിന്നത്​. കളിയുടെ ഗതിക്ക്​ വിപരീതമായി മുഹമ്മദ്​ അൽ റുമൈഹിയാണ്​ ബഹ്​റൈനു വേണ്ടി ഗോൾ നേടിയത്​. എന്തുവിലകൊടുത്തും ഗോൾ മടക്കാനുള്ള സൗദി ടീമി​​​െൻറ ശ്രമം ബഹ്​റൈൻ പ്രതിരോധത്തിൽ തട്ടിത്തടഞ്ഞ്​ മടങ്ങി. സൗദി ഖത്തറിനെയും ബഹ്​റൈൻ ഇറാഖിനെയും സെമിയിൽ കീഴടക്കിയാണ്​ ഫൈനലിലേക്ക്​ മുന്നേറിയത്​.

ഗ​ള്‍ഫി​ലെ ഫു​ട്ബാ​ള്‍ രാ​ജാ​ക്ക​ന്മാ​രു​ടെ കി​രീ​ടം ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി ബ​ഹ്​​റൈ​ന് സ​മ്മാ​നി​ച്ചു. ഗോ​ള്‍ര​ഹി​ത​മാ​യി​രു​ന്നു ആ​ദ്യ​പ​കു​തി. ഇ​രു​ഭാ​ഗ​ത്തു​മാ​യി ഒ​മ്പ​തു കോ​ര്‍ണ​റു​ക​ള്‍, ഏ​ഴു വീ​തം ഫൗ​ളു​ക​ള്‍, ഓ​ഫ്സൈ​ഡു​ക​ള്‍ പിറന്ന​തേ​യി​ല്ല.വെ​ളു​ത്ത ജ​ഴ്സി​യി​ല്‍ സൗ​ദി അ​റേ​ബ്യ​യും ചു​വ​പ്പി​ല്‍ ബ​ഹ്​​റൈ​നും സ്​​റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങി. ക​ളി തു​ട​ങ്ങി നാ​ലാം മി​നി​റ്റി​ല്‍ത​ന്നെ സൗ​ദി​യു​ടെ ഡി​ഫ​ന്‍ഡ​ര്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഗാ​നം മ​ഞ്ഞ​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി. എ​തി​രാ​ളി​യു​ടെ ഷ​ര്‍ട്ട് പി​ടി​ച്ചു​വ​ലി​ച്ച​താ​യി​രു​ന്നു കു​റ്റം. 28ാം മി​നി​റ്റി​ല്‍ ബ​ഹ്​​റൈ​​​െൻറ അ​ഹ​മ്മ​ദ് ന​ബീ​ലും മ​ഞ്ഞ​ക്കാ​ര്‍ഡി​ന് ഉ​ട​മ​യാ​യി. 14ാം മി​നി​റ്റി​ല്‍ ബ​ഹ്​​റൈ​ൻ താ​രം അ​ല്‍ ഹു​മാ​ദാ​ന്‍ സൗ​ദി ഗോ​ള്‍വ​ല ല​ക്ഷ്യ​മി​​ട്ടെ​ങ്കി​ലും ഗോ​ള്‍കീ​പ്പ​ര്‍ ശ്ര​മം വി​ഫ​ല​മാ​ക്കി. ഇ​രു​ടീ​മു​ക​ളും മി​ക​ച്ച ക​ളി​യാ​ണ് ആ​ദ്യ​പ​കു​തി​യി​ല്‍ കാ​ഴ്ച​വെ​ച്ച​ത്.

ആ​ദ്യ​പ​കു​തി​യു​ടെ 61 ശ​ത​മാ​നം സ​മ​യം സൗ​ദി​യാ​യി​രു​ന്നു പ​ന്ത് കൈ​വ​ശം​വെ​ച്ച​ത്. പാ​സു​ക​ളി​ല്‍ 79 ശ​ത​മാ​നം കൃ​ത്യ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ബ​ഹ്​​റൈ​​​െൻറ പാ​സ് കൃ​ത്യ​ത 64 ശ​ത​മാ​ന​മാ​യി​രു​ന്നു.ഡി​ഫ​ൻ​റ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖ​ബ്റാ​നി​ക്കു പ​ക​രം ത​ലാ​ല്‍ അ​ല്‍ അ​ബ്സി​യെ ഇ​റ​ക്കി​യാ​ണ് ഗ്രീ​ന്‍ ഫാ​ല്‍ക്ക​ണു​ക​ള്‍ ര​ണ്ടാം പ​കു​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

48ാം മി​നി​റ്റി​ല്‍ ബ​ഹ്​​റൈ​​​െൻറ സ​യ്യി​ദ് ബാ​ഖ​ര്‍ റ​ഫ​റി​യു​ടെ മ​ഞ്ഞ​ക്കാ​ര്‍ഡ് പു​സ്ത​ക​ത്തി​ല്‍ ക​യ​റു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മാ​യി. മി​ഡ്ഫീ​ല്‍ഡ​ര്‍ അ​ലി മ​ദാ​നെ തി​രി​കെ വി​ളി​ച്ച് സ്ട്രൈ​ക്ക​ര്‍ തി​യാ​ഗോ അ​ഗ​സ്​​റ്റോ​യെ ഇ​റ​ക്കി​യ​താ​ണ് 63ാം മി​നി​റ്റി​ല്‍ ബ​ഹ്​​റൈ​ന്‍ ഭാ​ഗ​ത്തു​ണ്ടാ​യ ഒ​രു നീ​ക്കം.ആ​ദ്യ പ​കു​തി​യു​ടെ ആ​വേ​ശ​ത്തി​ന​പ്പു​റം അ​ല​സ​മാ​യി​ത്തു​ട​ങ്ങി​യ ര​ണ്ടാം പ​കു​തി​ക്ക് ആ​ശ്വാ​സ​മാ​യി ബ​ഹ്​​റൈ​​​െൻറ ഗോ​ള്‍. സൗ​ദി താ​ര​ത്തെ ഫൗ​ള്‍ ചെ​യ്ത പ​ക​ര​ക്കാ​ര​ന്‍ സ്ട്രൈ​ക്ക​ര്‍ തി​യാ​ഗോ അ​ഗ​സ്​​റ്റോ അ​ടു​ത്ത മി​നി​റ്റി​ല്‍ മ​ഞ്ഞ​ക്കാ​ര്‍ഡും ക​ണ്ടു.

ബ​ഹ്​​റൈ​ന്‍ ഗോ​ള​ടി​ച്ച​തോ​ടെ ഉ​ണ​ര്‍ന്ന സൗ​ദി ക്യാ​മ്പ് അ​ബ്​​ദു​ല്ല ഒ​തൈ​ഫ​യെ പി​ന്‍വ​ലി​ച്ച് അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ് ഹ​സി​രി​യെ ഇ​റ​ക്കി. അ​തി​നി​ട​യി​ല്‍ വീ​ണ്ടും മ​ഞ്ഞ​ക്കാ​ര്‍ഡ്. ഇ​ത്ത​വ​ണ സൗ​ദി​യു​ടെ മി​ഡ്ഫീ​ല്‍ഡ​റും പ​ക​ര​ക്കാ​ര​നു​മാ​യ അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ് അ​സീ​രി​യാ​ണ് ഗ്രൗ​ണ്ടി​ലി​റ​ങ്ങി ആ​ദ്യ മി​നി​റ്റി​ല്‍ത​ന്നെ റ​ഫ​റി​യു​ടെ പു​സ്ത​ക​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. ഒ​രു ഗോ​ള്‍ പി​റ​ന്ന​തോ​ടെ സൗ​ദി ഭാ​ഗ​ത്ത് അ​ക്ഷ​മ​യാ​യി. അ​തോ​ടെ ക​ളി​യു​ടെ രീ​തി​യും മാ​റി. തു​ട​രെ സൗ​ദി ആ​ക്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം വി​ട്ടു​നി​ന്നു. ടൂർണമ​​െൻറി​​​െൻറ ചരിത്രത്തിൽ ബഹ്​റൈ​​​െൻറ ആദ്യ കിരീടമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsgulf cup
News Summary - gulf cup-qatar-gulf news
Next Story