ഗൾഫ് കപ്പ്: ഖത്തറിന് ഫിഫയുടെ അഭിനന്ദനം
text_fieldsദോഹ: ഗൾഫ് കപ്പ് സംഘാടനം കുവൈത്തിന് നൽകിയ ഖത്തർ ഫുട്ബോൾ അസോസിയേഷെൻറ നടപടിക്ക് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ ഫിഫയുടെ പ്രശംസയും അഭിനന്ദനവും.
മാതൃകാപരമായ നടപടിയാണ് ഖത്തരി ഫുട്ബോൾ അസോസിയേഷെൻറ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഈ അവസരത്തിൽ അവരെ അഭിനന്ദിക്കുകയാണെന്നും ഫിഫ പ്രസിഡൻറ് ജിയോവാനി ഇൻഫൻറീനോ പ്രതികരിച്ചു. 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിെൻറ ഭാഗത്ത് നിന്നും ഇത് അപ്രതീക്ഷിതമായിരുന്നില്ലെന്നും മേഖലയുടെ മുഴുവൻ ഗുണത്തിനും ഖത്തറിെൻറ നടപടി സഹായകമാകുമെന്നും ഇൻഫൻറീനോ വ്യക്തമാക്കി. കുവൈത്തിന് മേലുള്ള ഫിഫയുടെ വിലക്ക് നീങ്ങിയതിനെ തുടർന്ന് ഗൾഫ് കപ്പിെൻറ നടത്തിപ്പ് കുവൈത്തിന് തന്നെ വിട്ടുനൽകി ഖത്തർ ഫുട്ബോൾ ലോകത്തിന് തന്നെ മാതൃകയായിരുന്നു.
ഫിഫയുടെ വിലക്ക് നീങ്ങിയതിനെ തുടർന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ മുന്നോട്ട് വെച്ച ഓഫർ കുവൈത്ത് സ്വീകരിച്ചതിനെ തുടർന്നാണ് ഗൾഫ് കപ്പ് കുവൈത്തിലേക്ക് നീങ്ങിയത്. ഗൾഫ് പ്രതിസന്ധിയെ തുടർന്ന് യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പ് നേരത്തേ തന്നെ ബഹിഷ്കരിച്ചിരുന്നു. ഗൾഫ് മേഖലയിലെ പുതിയ സാഹചര്യങ്ങൾ ശുഭസൂചനകളാണ്. ഖത്തറിെൻറ നടപടിയിൽ കൂടുതൽ സന്തോഷം തോന്നുന്നു. ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നതിൽ കുവൈത്തിന് പ്രത്യേകം അഭിനന്ദനവും സ്വാഗതവും നേരുകയാണ്. ഇൻഫൻറീനോ വ്യക്തമാക്കി. ഖത്തറിനും കുവൈത്തിനും, പുറമേ ഒമാൻ, സൗദി അറേബ്യ, യു.എ.ഇ, യമൻ, ബഹ്റൈൻ, ഇറാഖ് ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ഫിഫ ബോസ് പറഞ്ഞു. മികച്ച സന്ദേശം കൂടിയാണ് ഗൾഫ് കപ്പെന്നും അതിർത്തികളില്ലാതെ ജനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താൻ ഫുട്ബോളിന് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.png)