ദോഹ: ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരങ്ങള്‍ വളരെ അടുത്തെത്തിയെന്ന ശു ഭാപ്തി വിശ്വാസവുമായി കുവൈത്തി നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല ി അല്‍ ഗാനിം. ജി സി സി പാര്‍ലമെന്റ്സ് ആന്റ് ശൂറാ കൗണ്‍സില്‍ തലവന്മാരുടെ പ ന്ത്രണ്ടാമത് യോഗത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെ ടുത്തിയത്.
ജി സി സിയില്‍ നിന്നുള്ള ഭരണ നിര്‍വ്വഹണ തലവന്മാരും യോഗത്തിൽ പങ്കെടുത്തുവെന്നത് പ്രധാനപ്പെട്ട നേട്ടമാണെന്ന് അദ്ദേഹം കുവൈത്ത് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ പ്രസ്താവനയില്‍ പറഞ്ഞതായി ഖത്തര്‍ വാര്‍ത്താ ഏ ജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജി സി സിയുടെ ഐക്യവും അറബ്, മേഖലാ, അന്താരാഷ്ട്ര തലത്തിലുള്ള ജി സി സി പാര്‍ലമെന്റ് ഏകോപനവുമാണ് യോഗത്തില്‍ എടുത്തുപറഞ്ഞത്.
ഗോലാന്‍ കുന്നുകളില്‍ അധികാരം ഉറപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ എല്ലാ രാജ്യങ്ങളും തള്ളിപ്പറഞ്ഞു. ദോഹയില്‍ നടക്കുന്ന അടുത്ത ഐ പി യു യോഗത്തില്‍ ഈ പ്രശ്നം ഉയര്‍ത്തിക്കാട്ടാനും സംയുക്ത പ്രസ്താവന പുറത്തിറക്കാനും എല്ലാ രാജ്യങ്ങളും തീരുമാനിച്ചു. ഗോലാന്‍ കുന്നുകള്‍ സിറിയയുടെ അവിഭാജ്യ ഘടകമാണെന്നും അതേക്കുറിച്ച് അമേരിക്ക നടത്തിയ പ്രസ്താവന മേഖലയിലെ സമാധാനശ്രമങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല സെയ്ദ് ആല് മഹ്മൂദിെൻറ നേതൃത്വത്തിലാണ് ജിദ്ദയില്‍ ഖത്തറിന്റെ പ്രതിനിധി സംഘം പങ്കെടുത്തത്.