Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി...

ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​​ശ്ര​മ​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി ജ​പ്പാ​നും

text_fields
bookmark_border
ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​​ശ്ര​മ​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി ജ​പ്പാ​നും
cancel
ദോ​ഹ: ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​​ശ്ര​മ​ത്തി​ന്​ പൂ​ർ​ണ  പി​ന്തു​ണ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന്​ ജ​പ്പാ​ൻ വ്യ​ക്ത​മാ​ക്കി.  കു​വൈ​ത്തി​െ​ൻ​റ​യും അ​മേ​രി​ക്ക​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ  ന​ട​ക്കു​ന്ന മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ വ​ഴി പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​രം  കാ​ണാ​ൻ ക​ഴി​യു​മെ​ന്ന്​ ക​രു​തു​ന്ന​താ​യും ഖ​ത്ത​റി​ൽ  സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി താ​രോ  കോ​നോ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ  ആ​ൽ​ഥാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​ദ​ുറ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി എ​ന്നി​വ​രു​മാ​യി താ​രോ കോ​നോ കു​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട  കാ​ര്യ​ങ്ങ​ളും ഖ​ത്ത​റും ജ​പ്പാ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി,  ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​വും കൂ​ടി​ക്കാ​ഴ്​​ച​ക​ളി​ൽ  ച​ർ​ച്ചാ​വി​ഷ​യ​മാ​യി. 
ജ​പ്പാ​നും ഖ​ത്ത​റും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധ​വും ച​ർ​ച്ച​യി​ൽ  ക​ട​ന്നു​വ​ന്നു. ഉൗ​ർ​ജ മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള  സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കുന്ന​ത്​ സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്​​തു.  ഖ​ത്ത​റി​നും പ​ശ്​​ചി​മേ​ഷ്യ​ക്കും ജ​പ്പാ​െ​ൻ​റ വി​ദേ​ശ​ന​യ​ത്തിൽ  ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന്​ കോ​നോ വ്യ​ക്ത​മാ​ക്കി.  ക​ഴി​ഞ്ഞ​മാ​സം വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം  മേ​ഖ​ല​യി​ലേ​ക്കു​ള്ള കോ​നോ​യു​ടെ ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ഇൗ​ജി​പ്​​ത്, സൗ​ദി അ​റേ​ബ്യ  തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​ന്ദ​ർ​ശ​നം  ന​ട​ത്തു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsgulf crisismalayalam news
News Summary - gulf crisis -qatar-gulf news
Next Story