Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ്​ ​പ്രതിസന്ധി:...

ഗൾഫ്​ ​പ്രതിസന്ധി: ഇന്ത്യ-ഖത്തർ കയറ്റുമതിയിൽ 50 ശതമാനം വർധന

text_fields
bookmark_border
ഗൾഫ്​ ​പ്രതിസന്ധി: ഇന്ത്യ-ഖത്തർ കയറ്റുമതിയിൽ 50 ശതമാനം വർധന
cancel

ദോഹ: ഗൾഫ്​ പ്രതിസന്ധി 10മാസം കടക്കവേ, ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം കൂടിയതായി കണക്കുകൾ. 2017ൽ ഇന്ത്യയിൽ നിന്ന്​ ഖത്തറിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനത്തി​​​െൻറ വർധനവാണുണ്ടായതെന്ന്​ ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി.കുമരൻ പറയുന്നു.  ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തി​​​െൻറ കൃത്യമായ കണക്ക്​ ഏപ്രിൽ അവസാനത്തോടെയോ മാർച്ച്​ ആദ്യത്തോടെയോ ലഭ്യമാകുമെന്നും അദ്ദേഹം എംബസിയിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഉപരോധത്തിന്​ ശേഷം ഖത്തറിലെ ഹമദ്​ തുറമുഖം ഏറെ ശക്​തിപ്പെട്ടിരുന്നു. ഇന്ത്യയിൽനിന്ന്​ ചരക്കുകൾ നേരിട്ട്​ ഖത്തറിലെത്തുന്നുണ്ട്​. നിർമാണസാമഗ്രികളും ഭക്ഷ്യവസ്​തുക്കളുമാണ്​ കൂടുതലായി എത്തുന്നത്​.

ഖത്തറി​​​െൻറ ഏറ്റവും വലിയ മൂന്നാമ​െത്ത വ്യാപാരപങ്കളിയാണ്​ ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം ഒമ്പത്​ ബില്ല്യൻ ഡോളർ കടന്നിട്ടുണ്ട്​. വാഹനങ്ങളുടെ ആക്​സസറീസും സ്​പെയർപാർട്​സും ഇന്ത്യയിൽ നിന്ന്​ കയറ്റുമതി ചെയ്യുന്നത്​ കഴിഞ്ഞ മാസങ്ങളിൽ കൂടിയിട്ടുമുണ്ട്​. ഉപരോധത്തി​​​െൻറ തുടക്കം മുതൽ തന്നെ ഗുജറാത്തിലെ മുൻദ്ര തുറമുഖവും ഖത്തറിലെ ഹമദ്​ തുറമുഖവും തമ്മിൽ സ്​ഥിരമായി കപ്പൽ സർവീസ്​ ഉണ്ട്​.
2016 ഡിസംബർ 26നാണ്​ ഹമദ്​ തുറമുഖം ഒൗദ്യോഗികമായി തുറന്നത്​. ഇതുവരെ ഒരു മില്ല്യൻ 20 ടി.ഇ.യു കണ്ടെയ്​നറുകൾ ഇവിടെ എത്തി. 2017 ജനുവരിക്കും സെപ്​റ്റംബറിനും ഇടയിൽ ഇത്തരത്തിലുള്ള 40,000 കണ്ടെയ്​നറുകളും ഹമദിൽ കൈകാര്യം ചെയ്​തിട്ടുണ്ട്​. ഇതിൽ നല്ലൊരു ഭാഗം ചരക്കുകളും ഇന്ത്യയിൽ നിന്നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsgulf crisismalayalam newsIndia News
News Summary - Gulf crisis-India-Qatar
Next Story