ജി.ടി.എഫ് ഖത്തർ ഓണാഘോഷം
text_fieldsഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ഖത്തർ ചാപ്റ്റർ ഓണാഘോഷവും സംഘടനയുടെ സീനിയർ വൈസ് പ്രസിഡന്റ് മണികണ്ഠന് യാത്രയയപ്പും നൽകി. യോഗത്തിൽ ഡോക്ടറേറ്റ് നേടിയ ജി.ടി.ഫ് മെംബർമാരായ ഡോ. ശൈനേഷ്, ഡോ. അബ്ദുറഹ്മാൻ പുറക്കാട് എന്നിവരെ ആദരിച്ചു. പരിപാടിയിൽ ജി.ടി.എഫ് വനിതാ വിഭാഗം സംഘടിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.
ചാപ്റ്റർ പ്രസിഡന്റ് ഫരീദ് തിക്കോടി അധ്യക്ഷത വഹിച്ച. ജനറൽ സെക്രട്ടറി ഐ.കെ. റഷീദ് സ്വാഗതവും ട്രഷറർ രഞ്ജിത്ത് നന്ദിയും പറഞ്ഞു. സീനിയർ മെംബർമാരായ അസീസ് തയ്യുള്ളതിൽ, ജാഫർ കടലൂർ, സലിം കാട്ടിൽ, സന്തോഷ്, ലേഡീസ് വിങ് പ്രസിഡന്റ് ശംല എന്നിവർ സംസാരിച്ചു. സീനിയർ വൈസ് പ്രസിഡന്റ് മണികണ്ഠനുള്ള മെമന്റോ ചാപ്റ്റർ പ്രസിഡന്റ് ഫരീദ് തിക്കോടി കൈമാറി. മണികണ്ഠൻ മറുപടി പ്രസംഗം നടത്തി.
പ്രോഗ്രാം കൺവീനർ ജൗഹർ പുറക്കാടിന്റെ നേതൃത്വത്തിൽ ഡോ. ശൈനേഷ്, ഡോ. അബ്ദുറഹ്മാൻ പുറക്കാട് എന്നിവർ പഠന ക്ലാസ് നടത്തി. സാജിദിന്റെ ഓണപ്പാട്ടോടെ ആരംഭിച്ച ആഘോഷം കുട്ടികളുടെയും മുതിർന്നവരുടെയും സ്ത്രീകളുടെയും നൃത്തവും ഗാനങ്ങളും, വിവിധ ഗെയിം പരിപാടികളും കൊണ്ട് വർണ്ണാഭമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

