ഗ്രോ യുവർ ഗ്രീൻ ഫുഡ് കമ്യൂണൽ ഫാർമിങ് സീസൺ -3 തുടക്കം
text_fieldsതൃശൂർ ഗവ. എൻജിനീയറിങ് കോളജിന്റെ ഖത്തറിലെ പൂർവ വിദ്യാർഥി സംഘടനയായ ക്യുഗെറ്റിന്റെ ഗ്രൗ യുവർ ഗ്രീൻ ഫുഡ് കമ്യൂണൽ ഫാമിങ് സീസൺ-3 തുടക്കംകുറിച്ചപ്പോൾ
ദോഹ: തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളജിന്റെ ഖത്തറിലെ പൂർവ വിദ്യാർഥി സംഘടനയായ ക്യുഗെറ്റ് 2023ൽ ആരംഭിച്ച ഹരിത സംരംഭമാണ് ഗ്രോ യുവർ ഗ്രീൻ ഫുഡ്. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ക്യുഗെറ്റ് കുടുംബാംഗങ്ങൾക്കായി കമ്യൂണൽ ഫാമിങ് നടത്തിവരുന്നുണ്ട്. കൃഷി ചെയ്യാൻ താൽപര്യമുണ്ടായിട്ടും സ്ഥലപരിമിതി മൂലം സാധിക്കാത്തവർക്ക് പൊതു ഇടം ഒരുക്കി അവിടെ ജൈവകൃഷി ചെയ്യുന്നതാണ് സംരംഭം.
അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായ ഗ്രൗ യുവർ ഗ്രീൻ ഫുഡ് കാമ്പയിനിലൂടെ കഴിഞ്ഞ സീസണിൽ 300 കിലോയിൽ കൂടുതൽ വിളവെടുപ്പ് നടത്താനായി. എം.ഇ.എസ് സ്കൂളിലാണ് ഈ വർഷത്തെ കൃഷിയിടം ഒരുക്കിയിട്ടുള്ളത്. മുതിർന്ന അംഗങ്ങളായ ജോൺ ഇ.ജെ., നന്ദനൻ, ഹസീബ്, പ്രദോഷ് എന്നിവരിൽനിന്ന് കുട്ടികളായ ഇൽഹാം, ജുവാൻ, ഇഹ്സാൻ, ഇമാൻ, നിവേദ്യ എന്നിവർ തൈകൾ ഏറ്റുവാങ്ങി കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
ഗ്രൗ യുവർ ഗ്രീൻ ഫുഡ് എക്സിക്യുട്ടീവ് മെംബർ പ്രിയ ജോൺസൻ പരിപാടികൾ നിയന്ത്രിച്ചു. അംഗങ്ങളായ ജാസ്മിൻ ജോൺ, പ്രീത നന്ദനൻ, ലൗബിൻ, ഹാരിസ്, റോബിൻ ജോസ്, ഇർഷാദ് ഷാഫി, ഫാത്തിമ റംസീന, സലിം എന്നിവരുടെ മാർഗനിർദേശങ്ങളനുസരിച്ച് 150ലേറെ ചെടികളാണ് ചടങ്ങിൽ നട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

