Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രൗണ്ട് ​ഹാൻഡ്​ലിങ്​;...

ഗ്രൗണ്ട് ​ഹാൻഡ്​ലിങ്​; ഫുൾ എ പ്ലസിൽ

text_fields
bookmark_border
qatar aviation service
cancel
camera_alt

ഹ​മ​ദ് വി​മാ​ന​ത്താ​വ​ളത്തിലെ ഖത്തർ ഏവിയേഷൻ സർവീസ്

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ​ഗ്രൗ​ണ്ട്​ ഹാ​ൻ​ഡ്​​ലി​ങ്​ വി​ഭാ​ഗ​മാ​യ ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സി​ന്​ പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ ഖ​ത്ത​ർ സാ​ക്ഷ്യം​വ​ഹി​ച്ച വ​ർ​ഷ​മാ​യ 2022ൽ ​ദോ​ഹ​യി​ലെ​ത്തി​യ വി​മാ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും ക്യൂ.​എ.​എ​സ്​ റെ​ക്കോ​ഡ്​ നേ​ട്ടം കൈ​വ​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം 2.17 ല​ക്ഷം വി​മാ​ന​ങ്ങ​ളാ​ണ്​ ക്യൂ.​എ.​എ​സ്​ സ​മ​യ​നി​ഷ്​​ഠ​യോ​ടെ കൈ​കാ​ര്യം ചെ​യ്​​ത​ത്. കൃ​ത്യ​നി​ഷ്​​ഠ​യി​ൽ 99.31 ശ​ത​മാ​ന​മാ​ണ്​ ക്യൂ.​എ.​എ​സ്​ സേ​വ​ന​ത്തി​ന്​ മാ​ർ​ക്കി​ടു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ​ഹാ​യം ആ​വ​ശ്യ​മാ​യ 6.56 ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്കും ഇ​വ​രു​ടെ സേ​വ​നം തു​ണ​യാ​യെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ദോ​ഹ, ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​ടെ ഗ്രൗ​ണ്ട്​ ഹാ​ൻ​ഡ്​​ലി​ങ്​ സേ​വ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ്​ ക്യൂ.​എ.​എ​സ്​ വ​ഹി​ക്കു​ന്ന​ത്. വി​മാ​ന ലാ​ൻ​ഡി​ങ്, ച​ര​ക്കു​നീ​ക്കം, യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന​ത്തി​ലെ​ത്താ​നു​ള്ള സ​ഹാ​യം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ്​ ഇ​വ​രു​ടെ ദൗ​ത്യം.

തി​ര​ക്കേ​റി​യ സാ​ഹ​ച​ര്യ​ത്തി​ലും ഏ​റ്റ​വും സൂ​ക്ഷ്​​മ​വും കൃ​ത്യ​ത​യും നി​ല​നി​ർ​ത്തു​ന്ന പ്ര​ക​ട​നം ക്യൂ.​എ.​എ​സ്​ നി​ർ​വ​ഹി​ച്ചു. ദി​വ​സ​വും മു​ഴു​സ​മ​യ​വും ഇ​വ​രു​ടെ വ​ലി​യ ടീ​മി​ന്റെ സേ​വ​നം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഭ്യ​മാ​ണ്. 53 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത​യോ​ഗ്യ​ത​യും പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ സം​ഘ​മാ​ണ്​ ക്യൂ.​എ.​സി​ന്റെ ക​രു​ത്ത്.

2000 മു​ത​ൽ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം ആ​സ്​​ഥാ​ന​മാ​യി വി​മാ​ന സേ​വ​ന​ങ്ങ​ളി​ൽ ക്യൂ.​എ.​എ​സ്​ നി​സ്​​തു​ല ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ന്ന​താ​യി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കി. ഹ​മ​ദി​ലും ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലു​മെ​ത്തു​ന്ന അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ങ്ങ​ൾ, വി​വി​ധ രാ​ഷ്​​​ട്ര​ത്ത​ല​വ​ൻ​മാ​രെ​യും വി.​ഐ.​പി​ക​ളെ​യും വ​ഹി​ച്ചു​ള്ള വി​മാ​ന​ങ്ങ​ൾ, സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ൾ, എ​ക്​​സി​ക്യൂ​ട്ടി​വ്​ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ, കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം ഗ്രൗ​ണ്ട്​ ഹാ​ൻ​ഡ്​​ലി​ങ്​ ക്യൂ.​എ.​സി​ന്റെ ചു​മ​ത​ല​യാ​ണ്.

ഓ​രോ വ​ർ​ഷ​വും 3.5 കോ​ടി​യോ​ളം യാ​ത്ര​ക്കാ​രെ​യും 5.70 കോ​ടി ബാ​ഗേ​ജു​ക​ളും കു​റ്റ​മ​റ്റ​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്നു. പ​രാ​തി​ക​ളും വീ​ഴ്​​ച​ക​ളു​മി​ല്ലാ​തെ ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നി​ലെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലും ക്യൂ.​എ.​എ​സി​ന്റെ ചു​മ​ത​ല അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും പ​രാ​തി​ക​ളി​ല്ലാ​തെ ഇ​വ​രു​ടെ സം​ഘം സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്റെ കൂ​ടി നേ​ട്ട​മാ​ണ്​ സ്​​കൈ​ട്രാ​ക്​​സ്​ പോ​ലെ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളി​ൽ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നേ​ട്ട​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സ​മ​യ​നി​ഷ്​​ഠ പാ​ലി​ച്ചു​ള്ള ച​ര​ക്കു​നീ​ക്ക​വും എ​ത്ര​യും വേ​ഗ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ബാ​ഗേ​ജു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തു​മെ​ല്ലാം അ​ന്താ​രാ​ഷ്​​​ട്ര യാ​ത്ര​ക്കാ​രു​ടെ പ്ര​ശം​സ​ക്ക്​ കാ​ര​ണ​മാ​വു​ന്നു. വ​ർ​ഷം ശ​രാ​ശ​രി 21 ല​ക്ഷം ട​ൺ ച​ര​ക്കു​നീ​ക്ക​മാ​ണ്​ ക്യൂ.​എ.​എ​സ്​ വ​ഴി ന​ട​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ര​ണ്ട്​ ശ​ത​മാ​ന​ത്തോ​ളം ഈ ​ക​ണ​ക്കി​ൽ വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു.

2600ൽ ​അ​ധി​കം മോ​ട്ട​റൈ​സ്​​ഡും 5800ല​ധി​കം മോ​ട്ടോ​റൈ​സ്​​ഡ്​ അ​ല്ലാ​ത്ത​തു​മാ​യ ഗ്രൗ​ണ്ട് സ​ർ​വി​സി​ങ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി 99 ശ​ത​മാ​ന​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ന​ശേ​ഷി നി​ല​നി​ർ​ത്താ​ൻ ക്യൂ.​എ.​എ​സി​ന്​ ക​ഴി​യു​ന്ന​താ​യി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ വി​ശ​ദീ​ക​രി​ക്കു​ന്നു.

അ​ന്താ​രാ​ഷ്​​ട്ര എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്​​സ്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) അം​ഗം എ​ന്ന നി​ല​യി​ൽ വി​വി​ധ ഗ്രൗ​ണ്ട് ​ഹാ​ൻ​ഡ്​​ലി​ങ്​ ഗ്രൂ​പ്പു​ക​ളു​മാ​യി ക്യൂ.​എ.​എ​സ്​ പ​ങ്കാ​ളി​യാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​സാ​ഗോ, ഐ.​എ​സ്.​എം 9001, ആ​ർ.​എ ത്രീ ​തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്​​​ട്ര സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി.

ലോ​ക​ക​പ്പി​ൽ മി​ക​ച്ച നേ​ട്ടം

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ വേ​ള​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ 2022 ന​വം​ബ​ർ 18 മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ​യു​ള്ള നാ​ളു​ക​ളി​ലാ​യി​രു​ന്നു വെ​ല്ലു​വി​ളി നി​റ​ഞ്ഞ ദൗ​ത്യ​ങ്ങ​ൾ ക്യൂ.​എ.​എ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ൽ​ത​ന്നെ ടൂ​ർ​ണ​മെൻറ് കാ​ല​യ​ള​വി​ൽ ഏ​വി​യേ​ഷ​ൻ ഗ്രൗ​ണ്ട്​ ഹാ​ൻ​ഡ്​​ലി​ങ്​ ഒ​റ്റ​ക്ക്​ പൂ​ർ​ത്തി​യാ​ക്കി​യ ഏ​ക ഏ​ജ​ൻ​സി​യാ​യി ക്യൂ.​എ.​എ​സ്​ മാ​റി. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഹ​മ​ദ്, ദോ​ഹ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യ മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളു​ടെ​യും കൈ​കാ​ര്യ ചു​മ​ത​ല ഇ​വ​ർ​ക്കാ​യി​രു​ന്നു.

ഈ ​ഘ​ട്ട​ത്തി​ൽ 200ൽ ​ഏ​റെ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ൾ​ക്കാ​ണ്​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക്യൂ.​എ.​എ​സ്​ സേ​വ​നം ന​ൽ​കി​യ​ത്. 25,000ത്തി​ലേ​റെ സ​ർ​വി​സു​ക​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. 99.40 ശ​ത​മാ​ന​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന വി​ജ​യ​നി​ര​ക്ക്.

പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​യ 54,000 പേ​ർ ഉ​ൾ​പ്പെ​ടെ 37 ല​ക്ഷം യാ​ത്ര​ക്കാ​രും ലോ​ക​ക​പ്പ്​ വേ​ള​യി​ൽ ദോ​ഹ​യി​ലെ​ത്തി. 29 ല​ക്ഷം ബാ​ഗേ​ജു​ക​ളും ഈ ​സ​മ​യം ക്യൂ.​എ.​എ​സ്​ കൈ​കാ​ര്യം ചെ​യ്​​തു.

ബാ​ഗേ​ജ്​ കേ​ടു​പാ​ടോ കാ​ണാ​താ​വ​ലോ ഉ​ൾ​പ്പെ​ടെ പ​രാ​തി​ക​ളു​ടെ നി​ര​ക്ക്​ 1000 യാ​ത്ര​ക്കാ​ർ​ക്ക്​ 0.12 ശ​ത​മാ​നം എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ന്താ​രാ​ഷ്​​​​ട്ര എ​യ​ർ​ലൈ​ൻ, പ്രൈ​വ​റ്റ്​ ജ​റ്റ്​​സ്, ച​ര​ക്കു​വി​മാ​ന​ങ്ങ​ൾ, ചാ​ർ​ട്ട​ർ ഫ്ലൈ​റ്റ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 3000ത്തോ​ളം ​ഓ​പ​റേ​ഷ​ൻ​സ്​ ഈ ​സ​മ​യം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ground handlingqatar aviation service
News Summary - Ground Handling-At Full A Plus
Next Story