ആശംസ നേർന്ന് അമീർ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ആശംസ നേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ‘എക്സ്’ പേജ് വഴിയായിരുന്നു അമീറിന്റെ ആശംസ. എല്ലാ ജനവിഭാഗങ്ങൾക്കും ആശംസ നേർന്ന അമീർ, രാഷ്ട്ര പുരോഗതിയും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്ന് പ്രത്യാശയും പ്രകടിപ്പിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ സൗഹൃദ, അയൽ രാജ്യങ്ങൾ ഖത്തറിന് ആശംസയറിയിച്ചു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഖത്തർ അമീറിന് ദേശീയദിന സന്ദേശം നൽകി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഉപ പ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ദേശീയദിന ആശംസ അറിയിച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരും വിവിധ രാഷ്ട്രനേതാക്കളുടെ ആശംസകൾ സ്വീകരിച്ചു. കുവൈത്ത് അമീറിന്റെ നിര്യാണത്തെ തുടർന്ന് മൂന്നു ദിവസം ദുഃഖാചരണം നടക്കുന്നതിനാൽ ഔദ്യോഗിക ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഖത്തറിൽ ദേശീയ ദിനം കൊണ്ടാടിയത്.

