Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅലിമ ബിൻത് ഹാഷിറിന്...

അലിമ ബിൻത് ഹാഷിറിന് ഗ്രീൻ ടീൻസ് ആദരം

text_fields
bookmark_border
അലിമ ബിൻത് ഹാഷിറിന് ഗ്രീൻ ടീൻസ് ആദരം
cancel

ദോഹ: സിംഗപ്പൂരിൽ നടന്ന ‘ഇൻഡോർ എയർ 2026 ’ ആഗോള സാങ്കേതിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച ആറാം ക്ലാസ് വിദ്യാർഥിനി അലിമ ബിൻത് ആഷിറിന് ഖത്തർ കെഎംസിസിയുടെ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് ആദരം നൽകി. അലിമക്കുള്ള ഉപഹാരം മുസ്‍ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എം.എൽ.എ സമ്മാനിച്ചു.

മുൻ നിര ശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും പ്രശംസക്ക് അർഹയായ, പ്രായ കുറഞ്ഞ അവതാരകയായ അലിമയുടെ വിജയക്കുതിപ്പ് മുഴുവൻ വിദ്യാർഥി സമൂഹത്തിനും പ്രചോദനമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. അറിവിന്റെയും സാങ്കേതിക വിദ്യയുടെയും കുതിപ്പിലൂടെ പുതിയ മേഖലകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന അലിമയുടെ മുന്നേറ്റം ഇത്തരം മേഖലയിൽ ഒട്ടേറെ പുതിയ പ്രതിഭകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് അജ്മൽ നബീൽ, ഗ്രീൻ ചെയർമാൻ പി.ടി ഫിറോസ്, ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി, ഭാരവാഹികളായ പികെ ഹാഷിർ, അൽത്താഫ് ഷറഫ്, അബ്ദുൽ സമദ്, വി ടി റഹീസ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsqatar​gulf news malayalam
News Summary - Green Teens' tribute to Alima Bint Hashir
Next Story