അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധാവതരണം; അലിമ ബിൻത് ഹാഷിറിനെ ആദരിച്ച് ഗ്രീൻ ടീൻസ്
text_fieldsഅലിമ ബിൻത് ഹാഷിറിന് ഗ്രീൻ ടീൻസ് ആദരം പാറക്കൽ അബ്ദുല്ല എം.എൽ.എ കൈമാറുന്നു
ദോഹ: സിങ്കപ്പൂരിൽ നടന്ന ഇൻഡോർ എയർ -2026 അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച് മുൻനിര ശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും പ്രശംസ നേടിയ ആറാം ക്ലാസ് വിദ്യാർഥിനി അലിമ ബിൻത് ഹാഷിറിന് ഖത്തർ കെ.എം.സി.സിയുടെ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് നൽകിയ ഉപഹാരം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എം.എൽ.എ കൈമാറി. അലിമയുടെ വിജയക്കുതിപ്പ് മുഴുവൻ വിദ്യാർഥി സമൂഹത്തിനും പ്രചോദനമാണെന്ന് പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു.
അറിവിന്റെയും സാങ്കേതിക വിദ്യയുടെയും കുതിപ്പിലൂടെ പുതിയ മേഖലകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന അലിമയുടെ മുന്നേറ്റം ഒട്ടേറെ പുതിയ പ്രതിഭകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ കെ.എം.സി.സി സംസ്ഥാ
ന വൈസ് പ്രസിഡന്റ് അജ്മൽ നബീൽ, ഗ്രീൻ ചെയർമാൻ പി.ടി. ഫിറോസ്, ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി, ഭാരവാഹികളായ പി.കെ. ഹാഷിർ, അൽത്താഫ് ഷറഫ്, അബ്ദുൽ സമദ്, വി.ടി. റഹീസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

