Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 6:31 AM GMT Updated On
date_range 21 Dec 2021 6:32 AM GMTഅജ്മാനിലെ സര്‍ക്കാര്‍ ഓഫിസ് പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധം
text_fieldsbookmark_border
അജ്മാൻ: അജ്മാനിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പ്രവേശിക്കാൻ ഗ്രീൻപാസ് നിർബന്ധമാക്കുന്നു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻപാസ് സംവിധാനം നടപ്പാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജ്മാൻ സർക്കാറും തീരുമാനമെടുത്തത്. ജനുവരി മൂന്നു മുതൽ ഈ നിയമം പ്രാബല്യത്തില്‍വരും. എമിറേറ്റിലെ എല്ലാ സർക്കാർ വകുപ്പുകളിലും പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻപാസ് സംവിധാനം പ്രയോഗിക്കും. അജ്മാൻ എക്‌സിക്യൂട്ടിവ് കൗൺസിലുമായി ഏകോപിപ്പിച്ച്, എമിറേറ്റിലെ അടിയന്തര ദുരന്തനിവാരണ ടീമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
Next Story