ഗ്രീൻ ഹെൽത്ത് ഡെന്റൽ ക്ലിനിക് സൗജന്യ ദന്ത പരിശോധന ക്യാമ്പ് നാളെ
text_fieldsദോഹ: ദന്തചികിത്സ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഗ്രീൻ ഹെൽത്ത് ഡെന്റൽ ക്ലിനിക് സംഘടിപ്പിക്കുന്ന സമ്പൂർണ സൗജന്യ ദന്ത പരിശോധനയും സ്ക്രീനിങ്ങും വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതൽ ഏഴുവരെ അബൂഹമൂർ അൽ സലാം മാളിന് എതിർവശത്തുള്ള ഗ്രീൻ ഹെൽത്ത് ഡെന്റൽ ക്ലിനിക്കിൽ നടക്കും. വിവിധ വിഭാഗങ്ങളിൽ വർഷങ്ങളായി പ്രവർത്തന പരിചയമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. സൗജന്യ ഡെന്റൽ ക്യാമ്പിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഗ്രീൻ ഹെൽത്ത് ഡെന്റൽ ക്ലിനിക് ഡയറക്ടർ ഡോ. അബ്ദുൽ റഹീം അറിയിച്ചു. ഓർത്തോഡോണ്ടിക്, പീഡിയാട്രിക് (കുട്ടികളുടെ ദന്തചികിത്സ), ജനറൽ ഡെന്റൽ എന്നീ വിഭാഗങ്ങളിൽ പരിശോധന ലഭ്യമാണ്. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ https://forms.gle/v8uUqKbVCmbmJW9B6 ലിങ്കിലൂടെയോ തന്നിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7076 7086, 5051 0020.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

