Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപോ​ഡാ​ർ പേ​ൾ...

പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം

text_fields
bookmark_border
പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം
cancel
camera_alt

ആ​യി​ഷ സി​യ, ദ​ക്ഷേ​ഷ് തേ​വേ​ന്ദ്രി​യ ഓം​പ്ര​കാ​ശ്, ഫാ​ദി​ൽ അ​ൻ​വ​ർ, ശി​ഖ ദി​നേ​ഷ്

ദോ​ഹ: 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി പോ​ഡാ​ർ പേ​ൾ സ്കൂ​ൾ. വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ പ​രി​ശ്ര​മ​വും ക​ഠി​നാ​ധ്വാ​ന​വും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യു​മാ​ണ് മി​ക​ച്ച വി​ജ​യം സാ​ധ്യ​മാ​ക്കി​യ​ത്.

സ്കൂ​ൾ ത​ല​ത്തി​ൽ ആ​യി​ഷ സി​യ, ദ​ക്ഷേ​ഷ് തേ​വേ​ന്ദ്രി​യ ഓം​പ്ര​കാ​ശ് എ​ന്നി​വ​ർ 99.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 99.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫാ​ദി​ൽ അ​ൻ​വ​ർ ര​ണ്ടാം സ്ഥാ​ന​വും, 99.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ശി​ഖ ദി​നേ​ഷ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജോ​ഷ്വ തോ​മ​സ് പ​ള്ളി​ക്ക​ട​വി​ൽ നൈ​നാ​ൻ, മ​റി​യം ഫാ​ത്തി​മ എ​ന്നി​വ​ർ 99 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി നാ​ലാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ 61 ശ​ത​മാ​ന​ത്തോ​ളം പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി.

കൂ​ടാ​തെ 27 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കും കരസ്ഥമാക്കി. ഇം​ഗ്ലീ​ഷ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ത​മി​ഴ്, അ​റ​ബി​ക്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ നൂ​റി​ൽ നു​റ് മാ​ർ​ക്ക് വാ​ങ്ങി​യും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ്, പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Great success for Podar Pearl School
Next Story