രോഗനിർണയത്തിന് അവസരമൊരുക്കി മെഡിക്കൽ ക്യാമ്പ്
text_fieldsസി.ഐ.സി വക്റ സി.ഐ.സി വക്റ സോൺ അലീവിയ മെഡിക്കൽ സെൻററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ഡോ. അമീന ഇബ്രാഹീം ഫഖ്‌റു നിർവഹിക്കുന്നു
ദോഹ: സി.ഐ.സി വക്റ സോൺ അലീവിയ മെഡിക്കൽ സെൻററുമായി സഹകരിച്ച് മെഷാഫിലെ അലീവിയ ക്ലിനിക്കിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. താഴ്ന്ന വരുമാനക്കാരും അർഹരുമായ 500ൽ അധികം പേർ ക്യാമ്പിൽ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിെൻറ ഉദ്‌ഘാടനം വക്‌റ ഹെൽത്ത് സെൻറർ ഡയറക്ടർ ഡോ: അമീന ഇബ്രാഹീം ഫഖ്‌റു നിർവഹിച്ചു. വിവിധ സമൂഹങ്ങളെ നന്മയിൽ പരസ്പരം സഹകരിപ്പിക്കുന്നതിലും സഹജീവി സ്നേഹത്തിെന്റ ഉദാത്ത മാതൃക തീർക്കുന്നതിലും ഇത്തരം ക്യാമ്പുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അവർ പറഞ്ഞു. സി.ഐ.സി ആക്ടിങ് പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് സൗജന്യ മെഡിക്കൽ ക്യാമ്പുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും അത് വിജയപ്രദമായി സംഘടിപ്പിക്കുന്നതിലും മുന്നിൽ നടന്ന സംഘടനയാണ് സി.ഐ.സി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മെഡിക്കൽ ക്യാമ്പിൽ ഒരുക്കിയ വിവിധ സംവിധാനങ്ങളെക്കുറിച്ചും സേവന രംഗത്തെ അലീവിയ മെഡിക്കൽ സെൻററിന്റെയും വെൽ കെയർ ഫാർമസിയുടെയും വിവിധ കാൽവെപ്പുകളെ കുറിച്ചും മാനേജിങ് ഡയറക്ടർ കെ.പി. അഷ്‌റഫ് വിശദീകരിച്ചു. ഹമദ് ഹാർട്ട് ആശുപത്രി കാർഡിയോ തൊറാസിക് സർജറി വകുപ്പ് ചെയർമാൻ ഡോ.അബ്ദുൽ വാഹിദ് അൽ മുല്ല, വക്‌റ മുൻസിപ്പാലിറ്റി മാനേജിങ് ഡയറക്ടറുടെ ഓഫിസ് മാനേജർ ശൈഖ് ഖാലിദ് ബിൻ ഫഹദ് അൽഥാനി, ഐ. സി.സി പ്രസിഡൻറ് പി.എൻ ബാബുരാജൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് വിനോദ് നായർ , വക്‌റ ഹമദ് ആശുപത്രിയിലെ സീനിയർ മെഡിക്കൽ മാനേജർ ഡോ. മുഹമ്മദ് അയാസ് ഖാൻ എന്നിവർ സംസാരിച്ചു. എൻ.കെ ഹംസയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ സി.ഐ.സി വക്റ സോൺ പ്രസിഡൻറ് മുസ്തഫ കാവിൽകുത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് സാക്കിർ നദ്‌വി നന്ദിയും പറഞ്ഞു. ലണ്ടനിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിലെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ.അൻവർ സാലിഹ് കൊലിക്കാടിനുള്ള പുരസ്കാരം ഡോ. മുഹമ്മദ് അയാസ് ഖാൻ സമ്മാനിച്ചു. സി.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് യാസിർ ഇല്ലത്തൊടി ചടങ്ങ് നിയന്ത്രിച്ചു.
മെഡിക്കൽ ടോക്കിൽ 'മാനസികാരോഗ്യം കുടുംബങ്ങളിലും കുട്ടികളിലും' എന്ന വിഷയത്തിൽ അലീവിയ മെഡിക്കൽ സെൻററിലെ സൈക്യാട്രിസ്റ്റ് ഡോ. തിഷാ റേച്ചൽ ജേക്കബ് ബോധവൽക്കരണ ക്ലാസ് നടത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത താഴ്ന്ന വരുമാനക്കാരായ അഞ്ഞൂറോളം പേരാണ് സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. പന്ത്രണ്ടോളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പുറമെ വക്‌റ സി.ഐ.സി വളന്റിയർമാരും സേവനമനുഷ്ഠിച്ചു. വിദഗ്ധ പരിശോധന ആവശ്യമുളളവർക്കു ജനറൽ മെഡിസിൻ, ഒപ്താൽമോളജി, ഡെൻറൽ, ഇ.സി.ജി തുടങ്ങിയ വിഭാഗങ്ങളും ക്യാമ്പിലുണ്ടായിരുന്നു. ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. സി.ഐ.സി ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് റഫീഖ്, വളന്റിയർ ക്യാപ്റ്റൻ അബ്ദുൽ ബാസിത്, ജനറൽ സെക്രട്ടറി ഉമ്മർ സാദിഖ്, റഷീദ് അഹമ്മദ്, മുഷീർ അബ്ദുല്ല , കെ.വി. നൂറുദ്ദീൻ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

