തൊഴിലാളികൾക്കുള്ള രണ്ടാമത്തെ താത്കാലിക ഔട്ട്ലെറ്റ് ഗ്രാൻറ് മാൾ തുറന്നു
text_fieldsദോഹ: ഏഷ്യൻ ടൗണിലെ ലേബർ സിറ്റിയിൽ തൊഴിലാളികൾക്ക് വേണ്ടി ഗ്രാൻഡ് മാൾ രണ്ടാമത്തെ താത്കാലിക ഔട്ട്ലെറ്റ് തുറന്നു. റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. അവശ്യ സാധനങ്ങൾക്ക് വേണ്ടി ഇനി തൊഴിലാളികൾ പുറത്തു പോവേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ജനറൽ മാനേജർ അജിത് കുമാർ, ഫിനാൻസ് മാനേജർ ഷെരീഫ്, റീറ്റെയ്ൽ ഡെവലപ്പ്മെൻറ് മാനേജർ ബഷീർ പരപ്പിൽ എന്നിവർ പങ്കെടുത്തു. നാട്ടിലേക്ക് പണം അയക്കുന്നതിനു വേണ്ടി മണി എക്സ്ചേഞ്ച് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ലേബർ സിറ്റിക്കുള്ളിൽ 2 താത്കാലിക ഔട്ട്ലെറ്റുകൾ ആണ് ഗ്രാൻറ് മാൾ ആരംഭിച്ചിരിക്കുന്നത്.
ഒന്നാമത്തെ ഔട്ട്ലെറ്റ് രാവിലെ 8 മുതൽ രാത്രി 8 വരെയും, രണ്ടാമത്തേത് രാവിലെ 10 മുതൽ രാത്രി 10 വരെയും തുറന്നുപ്രവർത്തിക്കും. ഗ്രാൻറ് മാളിൻെറ മറ്റു ഔട്ട്ലെറ്റുകൾ ആയ ഏഷ്യൻ ടൗണിലെ ഗ്രാൻറ്മാൾ, പ്ലാസ മാളിലെ 2 ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട് ലെറ്റുകൾ , എസ്ഥാൻ മാൾ വുഖൈറിലെ ഗ്രാൻറ് ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലും എല്ലാവിധ കോവിഡ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കസ്റ്റമേഴ്സിൻെറ സൗകര്യാർത്ഥം ഹോം ഡെലിവറി സംവിധാനവും ഓർക്കിയിട്ടുണ്ട്. www.grandhypermarkets.com എന്ന വെബ്സൈറ്റിലൂടെയും ഗ്രാൻറ് ഹൈപ്പർ ആപ്ലിക്കേഷൻ വഴിയും, വാട്സാപ്പ് നമ്പർ 55518277 വഴിയും ഓർഡർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
