Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗ്രാ​​ന്‍ഡ് മ്യൂ​​സി​​ക് ഷോ ​ആ​ക​ർ​ഷ​ക​മാ​യി
cancel
camera_alt??????????????? ???????????????????? ??????????????? ???????????? ?????? ???????????????????????????? ??????????????????????? ???????????????????????? ???????????? ?????????????? ??????????????????

ദോ​​​ഹ: ഇ​​​ന്ത്യ​​​ന്‍ ക​​​ള്‍ച്ച​​​റ​​​ല്‍ സെ​​​ൻ​​റ​​​റും (​​ഐ.​​​സി.​​​സി) ഫ്ര​​​ണ്ട്സ് ഓ​​​ഫ് പ​​​ത്ത​​​നം​​​തി​​​ട്ട​യും (​ഫോ​​പ്​​​റ്റ)​ സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഗ്രാ​​​ന്‍ഡ് മ്യൂ​​​സി​​​ക് ഷോ ​​​ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യി. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ല്‍ പ്ര​വ​​​ര്‍ത്തി​​​ച്ച​​​വ​​​രാ​​​ണ്​ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. വേ​​​റി​​​ട്ട പ്ര​​​ക​​​ട​​​നം വീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 200ല​​​ധി​​​കം പേ​​​രാ​​​ണ് എ​​​ത്തി​​​ച്ചേ​​​ര്‍ന്ന​​​ത്. ക​​​ര്‍ണാ​​​ട്ടി​​​ക് ക്ലാ​​​സി​​​ക് കീ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളാ​​​യ മ​​​ഹാ ഗ​​​ണ​​​പ​​​തിം, ബോ​​​ഹോ ശം​​​ബോ, ത​​​മി​​​ഴ് ഗാ​​​ന​​​ങ്ങ​​​ളാ​​​യ ക​​​ണ്ണാ​​​ന ക​​​ണ്ണേ, മാ​​​ങ്കു​​​യി​​​ലേ പൂ​​​ങ്കു​​​യി​​​ലേ, കെ​.​പി.​​​എ​.​സി നാ​​​ട​​​ക​​​ഗാ​​​ന​​​മാ​​​യ പ​​​റ​​​ന്നു പ​​​റ​​​ന്നു പ​​​റ​​​ന്നു ചെ​​ല്ലാ​​​ന്‍, പ​​​ഴ​​​യ​​​കാ​​​ല ആ​​​ഘോ​​​ഷ ഗാ​​​നം മാ​​​മാ​​​ങ്കം, പ​​​ഴ​​​യ ഹി​​​ന്ദി ഗാ​​​നം മ​​​നാ ഹോ ​​​തും, ആ​​​ജാ​​​രെ പ​​​ര്‍ദേ​​​ശി, ഹി​​​ന്ദു​​സ്ഥാ​​​നി ക്ലാ​​​സി​​​ക്ക​​​ല്‍ പാ​​​ട്ടാ​​​യ രാ​​​ഗ് ദ​​​ര്‍ബാ​​​രി, ഷ​​​ലെ തീം ​​​സോ​​​ങ് തു​​​ട​​​ങ്ങി​​​യ​​​വ​ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


ബോ​​​ര്‍ഡ​​​ര്‍ സി​​​നി​​​മ​​യി​​​ലെ സ​​​ന്ദേ​​​സി ആ​​​തെ ഹെ​​​യ് എ​​​ന്ന ദേ​​​ശ​​​ഭ​​​ക്തി ഗാ​​​ന​​​ത്തി​​െ​​ൻ​​റ പ്ര​​​ത്യേ​​​ക പ്ര​​​ക​​​ട​​​ന​​​വും ന​​ട​​ന്നു. സ​​​ന്തോ​​​ഷ് ഗോ​​​വി​​​ന്ദി​​െ​​ൻ​​റ ത​​​ല്‍സ​​​മ​​​യ പെ​​​യി​​​ൻ​​റി​​​ങ്ങും ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​​ഞ്ചു മി​​​നി​റ്റ്​ ദൈ​​​ര്‍ഘ്യ​​​മു​​​ള്ള പാ​​​ട്ടി​​​നി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു പെ​​യി​​​ൻ​​റി​​​ങ്. തൃ​​​ശൂ​​​രി​​​ല്‍ നി​​​ന്നും മു​​​ര​​​ളി ഗോ​​​വി​​​ന്ദ​​​ന്‍ (​​നാ​​​ദ​​​സ്വ​​​രം), ക​​​ണ്ണൂ​​​രി​​​ലെ പ്ര​​​താ​​​പ​​​ന്‍ മേ​​​ലോ​​​ട​​​ന്‍ (​​ഫ്ലൂ​​​ട്ട്), കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി ജ​​​ഗ​​​ദീ​​​ഷ് കു​​​മാ​​​ര്‍ (​​ക​​​ര്‍ണാ​​​ട്ടി​​​ക് വ​​​യ​​​ലി​​​ന്‍), എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി സു​​​നി​​​ല്‍കു​​​മാ​​​ര്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​ദേ​​​ശി മു​​​കേ​​​ഷ് കെ. ​നാ​​​യ​​​ര്‍ (​​വെ​​​സ്​​​റ്റേ​​​ണ്‍ വ​​​യ​​​ലി​​​ന്‍), തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി ര​​​മേ​​​ശ് പേ​​​രാ​​​ലി​​​ല്‍ (​​സാ​​​ക്സോ​​​ഫോ​​​ണ്‍ ഫ്ലൂ​​​ട്ട്), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി ഡാ​​​നി (​​ട്രം​​​പ​​​റ്റ്, കീ​​​ബോ​​​ര്‍ഡ്), ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി ബി​​​ജേ​​​ഷ് ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ (​​വോ​​​ക്ക​​​ല്‍), കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി ഗോ​​​വി​​​ന്ദ് (​​മൃ​​​ദം​​​ഗം), തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി വി​​​നോ​​​ദ് കു​​​മാ​​​ര്‍ (​​ത​​​വി​​​ല്‍), തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി ബാ​​​ബു വ​​​ര്‍ഗീ​​​സ് (​​റി​​​ഥം പാ​​​ട്), അ​​​ലെ​​​ന്‍ (​​ബാ​​​സ് ഗി​​​ത്താ​​​ര്‍), സു​​​ഹൈ​​​ല്‍ (​​ഹെ​​​ഡ് ഗി​​​ത്താ​​​ര്‍), ഷെ​​​ബി​​​ന്‍ ക​​​ലാ​​​ക്ഷേ​​​ത്ര ഖ​​​ത്ത​​​ര്‍ (​ കീ​​​ബോ​​​ര്‍ഡ്) എ​​​ന്നി​​​വ​​​രാ​​​ണ് പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. അ​​​രു​​​ണ്‍ പി​​​ള്ളെ പ്ര​​​വീ​​​ണ്‍, പ്രേ​​​മ ശ​​​ര​​​ത്ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രാ​​യി​​​രു​​​ന്നു അ​​​വ​​​താ​​​ര​​​ക​​​ര്‍. ഫോ​​​പ്റ്റ പ്ര​​​സി​​​ഡ​​​ൻ​​റ്​ എം.​​​എ​​​ന്‍ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ നാ​​​യ​​​ര്‍, ഐ.​​​സി​.​സി പ്ര​​​സി​​​ഡ​​​ൻ​​റ്​ എ.​​പി മ​​​ണി​​​ക​​​ണ്ഠ​​​ന്‍, ഐ.​​​സി​.​സി ജോ​​​യ​​​ൻ​​റ്​ സെ​​​ക്ര​​​ട്ട​​​റി അ​​​ന്‍ജ​​​ന്‍ ഗാം​​​ഗു​​​ലി എ​​ന്നി​​വ​​ർ സം​​​സാ​​​രി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​ലി​​​ന് ഡി​.​പി.​​​എ​​​സ് എം.​​​ഐ​.​എ​​​സ് സ്കൂ​​​ളി​​െ​​ൻ​​റ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ​െഎ.​​സി.​​സി​യി​​ലെ പ​​​രി​​​പാ​​​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsgrand music show
News Summary - grand music show-qatar-gulf news
Next Story