ഗ്രാൻഡ് മെഗാ പ്രമോഷൻ നറുക്കെടുപ്പ്
text_fieldsഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് മെഗാ പ്രമോഷൻ നറുക്കെടുപ്പ് നടന്നപ്പോൾ
ദോഹ: രാജ്യത്തെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ മെഗാ പ്രമോഷൻ ആയ ‘ന്യൂ ഇയർ ഗോ വിത്ത് ഗ്രാൻഡ് ഡ്രൈവ്’ നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗൺ പരിസരത്ത് നടന്നു. ജനുവരി നാലിന് തുടങ്ങി മാർച്ച് 27 വരെയുള്ള കാലയളവിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഔട്ട്ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91 ആൻഡ് 170, പ്ലാസ മാൾ), ഉമ്മു ഗർന്, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി പങ്കെടുത്ത ഉപഭോക്താക്കളാണ് സമ്മാനപദ്ധതിയിൽ പങ്കാളികളായത്.
ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നറുക്കെടുത്ത എട്ട് ഭാഗ്യശാലികൾക്ക് എം.ജി ഫൈവ് കാറുകളാണ് സമ്മാനമായി നൽകുന്നത്. മെഗാ പ്രമോഷൻ വൻ വിജയമാക്കിയ എല്ലാ ഉപഭോക്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.

